24.7 C
Kottayam
Friday, May 17, 2024

പശുവിന്റെ വയര്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി! ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്

Must read

ചെന്നൈ: പശുവിന്റെ വയര്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. വര്‍ഷങ്ങള്‍ നീണ്ട അവരുടെ കരിയറിനിടെ ഇത്തരത്തിലൊന്ന് കാണുന്നത് ആദ്യമായിട്ടായിരുന്നു. ഒട്ടുംവൈകാതെ ശസ്ത്രക്രിയ നടത്തി. പുറത്തെടുത്ത വേസ്റ്റിന്റെ തൂക്കം നോക്കിയപ്പോള്‍ അവര്‍ വീണ്ടും ഞെട്ടി. 52 കിലോ പ്‌ളാസ്റ്റിക്ക്. ഒപ്പം മറ്റുചില വസ്തുക്കളും.

കഴിഞ്ഞദിവസം തമിഴ്‌നാട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയിലൂടെ പശുവിന്റെ വയറ്റില്‍നിന്ന് ഇത്രയധികം മാലിന്യങ്ങള്‍ നീക്കം ചെയ്തത്. പശു ഒന്നും കഴിക്കുന്നില്ലെന്ന പരാതിയുമായാണ് ഉടമ മുനിരത്‌നം അടുത്തുളള മൃഗാശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍ പരിശോധിച്ചെങ്കിലും എന്താണ് പ്രശ്‌നമെന്ന് പിടികിട്ടിയില്ല. തുടര്‍ന്ന് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു.

അവിടെ നടത്തിയ എക്‌സ്‌റേ, സ്‌കാന്‍ പരിശോധനയിലാണ് പശുവിന്റെ വയറ്റിനുളളില്‍ അന്യവസ്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ഉടന്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. അഞ്ചുമണിക്കൂര്‍ കൊണ്ടാണ് മാലിന്യങ്ങള്‍ മുഴുവന്‍ നീക്കം ചെയ്തത്. പ്‌ളാസ്റ്റിക്കിന് പുറമേ റബര്‍, തുണികള്‍ എന്നിവയും ഉണ്ടായിരുന്നു. പശുവിന്റെ ആമാശത്തിന്റെ എഴുപത്തഞ്ചുശതമാനത്തോളം മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം പശുവിന്റെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week