CrimeNews

അവിഹിത ബന്ധം ആരോപിച്ച് മരുമകനെ അമ്മായിയമ്മ കുത്തിക്കൊലപ്പെടുത്തി

അവിഹിത ബന്ധം ആരോപിച്ച് മരുമകനെ അമ്മായി അമ്മ വീട്ടില്‍ വച്ച് കൊലപ്പെടുത്തി. യുവാവ് ഉറങ്ങിക്കിടക്കുന്നതിനിടെ 38 കാരിയായ അമ്മായി അമ്മ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പിന്നീട് അമ്മായി അമ്മ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊലപാതകക്കുറ്റം ഏറ്റൈടുക്കുകയും ചെയ്തു.

യുവാവുമായി അവിഹിത ബന്ധം തുടരുകയെന്ന ഉദ്ദേശ്യത്തോടെ 2019 നവംബറില്‍ മൂത്തമകളെ ഇയാള്‍ക്കായി വിവാഹം ചെയ്തു നല്‍കുകയും ചെയ്തു. സംഭവമറിഞ്ഞ ഭാര്യ ഇതേ ചൊല്ലി കലഹമുണ്ടാക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതില്‍ ഇവര്‍ ഏറെ അസ്വസ്ഥയായിരുന്നു. പിന്നാലെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി മകളും മരുമകനും നല്‍കിയ പരാതിയില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു. കേസില്‍ ഇവര്‍ ജാമ്യം നേടി.

പിന്നീട് കണ്ടുമുട്ടിയപ്പോള്‍ മരുമകന്‍ ഇവരെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. തന്റെ ഈ ദുരവസ്ഥയ്ക്ക് കാരണം നിങ്ങളാണെന്ന് കുറ്റപ്പെടുത്തി അക്രമിക്കുകയും പതിവായിരുന്നു. ഒടുവില്‍ ശല്യം സഹിക്കവയ്യാതെ കൊലപ്പെടുത്തുകയായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker