NationalNews

Buget2024:40,000 റെയിൽവേ കോച്ചുകൾ വന്ദേഭാരതിന്റെ നിലവാരത്തിലുയർത്തും, ബഡ്ജറ്റിലെ പുതിയ പ്രഖ്യാപനം യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്

ന്യൂഡൽഹി: 40,000 റെയിൽവേ കോച്ചുകൾ വന്ദേഭാരത് ട്രെയിനുകളുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ട്രെയിൻ യാത്രക്കാരുടെ സൗകര്യവും സുരക്ഷയും കൂടുതൽ മെച്ചപ്പെടുത്തുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇന്ന് അവതരിപ്പിച്ച ബഡ്ജ​റ്റിലായിരുന്നു പ്രഖ്യാപനം.

രാജ്യത്ത് മൂന്ന് പ്രധാന റെയിൽവേ ഇടനാഴികളുടെ നിർമാണം ഉടൻ നടത്തുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു. ഈ പദ്ധതികളെല്ലാം ചെലവ് കുറച്ച് മൾട്ടി മോഡൽ കണക്ടിവി​റ്റിയുടെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്തെ എയർപോർട്ടുകളുടെ എണ്ണം 149 ആയി ഉയർത്തുമെന്നും നിർമലാ സീതാരാമൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ വിമാനക്കമ്പനികൾ 1,000 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും ബഡ്ജറ്റ് പ്രഖ്യാപനത്തിനിടയിൽ മന്ത്രി വ്യക്തമാക്കി.

ബഡ്ജറ്റിൽ അവതരിപ്പിച്ച മറ്റ് പ്രധാന പദ്ധതികൾ

  • കൊവിഡ് മൂലമുള്ള വെല്ലുവിളികൾക്കിടയിലും പ്രധാനമന്ത്രി ആവാസ് യോജന റൂറൽ പദ്ധതി തുടർന്നു. മൂന്ന് കോടി വീടുകൾ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് അടുത്തു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ കൂടി നൽകും.
  • പുരപ്പുറ സോളാർ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം.
  • ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആശാ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും ഉൾപ്പെടുത്തും.
  • നിലവിലുള്ള ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാനാണ് സർക്കാ‌ർ പദ്ധതിയിടുന്നത്. പ്രശ്നങ്ങൾ പരിശോധിച്ച് പ്രസക്തമായ ശുപാർശകൾ നൽകുന്നതിന് ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കും.
  • ജൂലായിലെ സമ്പൂർണ ബഡ്‌ജറ്റിൽ സർക്കാർ വികസിത് ഭാരത് പിന്തുടരുന്നതിനുള്ള വിശദമായ റോഡ്‌മാപ്പ് അവതരിപ്പിക്കും.
  • ഇറക്കുമതി തീരുവ ഉൾപ്പെടെയുള്ള നികുതി നിരക്കുകൾ മാറ്റമില്ലാതെ തുടരും.
  • സെർവിക്കൽ ക്യാൻസർ തടയാനുള്ള കുത്തിവയ്‌പ്പിന് സർക്കാർ ധനസഹായം നൽകും. അടുത്ത അഞ്ച് വർഷം 9നും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker