NationalNews

Budget 2024:ലക്ഷദ്വീപിന് ലോട്ടറിയടിച്ചു;ബഡ്‌ജറ്റിൽ കൈനിറയെ സഹായം: സുപ്രധാന വിനോദ സഞ്ചാരകേന്ദ്രമാക്കും, പുതിയ തുറമുഖവും

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ ലക്ഷദ്വീപിനായി വൻ പ്രഖ്യാപനങ്ങൾ. ലക്ഷദ്വീപിനെ സുപ്രധാന വിനോദ സഞ്ചാരകേന്ദ്രമാക്കുമെന്നാണ് ഒരു പ്രഖ്യാപനം. മോദിയുടെ സന്ദർശനത്തോടെ ലക്ഷദ്വീപിലേക്ക് ആഭ്യന്തര, വിദേശ സഞ്ചാരികളുടെ കുത്തൊഴുക്കാണ്. ബഡ്ജറ്റ് പ്രഖ്യാപനം ദ്വീപിലെ ടൂറിസം രംഗത്തിന് കൂടുതൽ ഊർജം പകരും. ദ്വീപിൽ പുതിയ തുറമുഖം പണിയുമെന്ന രണ്ടാമത്തെ പ്രഖ്യാപനവും ‌ദ്വീപുവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. അവരുടെ ഏറെനാളത്തെ ആവശ്യംകൂടിയാണിത്.

ലക്ഷദ്വീപിൽ ടൂറിസം മേഖലയിൽ പുത്തൻ പദ്ധതികൾക്ക് വഴിയൊരുങ്ങുന്നത് കൊച്ചിക്കും വൻനേട്ടമാകും. ലക്ഷദ്വീപിന്റെ കവാടമെന്ന നിലയിലാണ് കൊച്ചിക്കും പദ്ധതികൾ ഗുണകരമാകുക. ദ്വീപിലേയ്ക്കുള്ള വിമാന, കപ്പൽ യാത്രകൾക്ക് അന്താരാഷ്ട്ര സഞ്ചാരികൾ എത്തുന്നത് കൊച്ചിയുടെയും പരിസര പ്രദേശങ്ങളിലെയും ടൂറിസം, ട്രാവൽ മേഖലകൾക്ക് കുതിപ്പേകും.

പ്രധാനമന്ത്രിയുടെ സന്ദർശനവും മാലദ്വീപിനെതിരായ വിമർശനവുമാണ് ലക്ഷദ്വീപിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. പിന്നാലെ ടാറ്റ ഉൾപ്പെടെ ടൂറിസം, ഹോസ്‌പിറ്റാലിറ്റി മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങൾ നിക്ഷേപപദ്ധതികൾ പ്രഖ്യാപിച്ചു. ലക്ഷദ്വീപ് സന്ദർശിക്കാൻ അവസരം തേടി അന്വേഷണങ്ങൾ വർദ്ധിക്കുകയും ചെയ്തു. ഇതോടെ കൂടുതൽ പദ്ധതികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിനോദസഞ്ചാര മേഖല. ബഡ്ജറ്റ് പ്രഖ്യാപനം അവർക്ക് കൂടുതൽ ഊർജം നൽകും.

അന്താരാഷ്ട്ര സഞ്ചാരികൾക്കുൾപ്പെടെ ലക്ഷദ്വീപ് യാത്രയ്ക്കുള്ള കവാടം കൊച്ചിയാണ്. ഏറ്റവും അടുത്ത വിമാനാത്തവളം കൊച്ചിയിലാണ്. യാത്രാക്കപ്പലുകൾ കൊച്ചി തുറമുഖം കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്.അഗത്തി, ബംഗാരം ദ്വീപുകളിലാണ് വിമാനത്താവളങ്ങളുള്ളത്.

മിനിക്കോയിൽ സൈനിക ആവശ്യങ്ങൾ കൂടി നിറവേറ്റാൻ കഴിയുന്ന വിമാനത്താവളം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ എയർലൈൻസാണ് നിലവിൽ കൊച്ചിയിൽ നിന്ന് സർവീസ് നടത്തുന്നത്. ഒന്നര മണിക്കൂർ കൊണ്ട് കൊച്ചിയിൽ നിന്ന് കവരത്തിയിലെത്താം. ദ്വീപുകളെ ബന്ധിപ്പിച്ച് ഹെലികോപ്ടർ സൗകര്യങ്ങളുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker