KeralaNewsRECENT POSTS
ശബരിമല ദര്‍ശനം; ഇതുവരെ ഓണ്‍ലൈനായി അപേക്ഷ നല്‍കിയത് 36 സ്ത്രീകള്‍
തിരുവനന്തപുരം: മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ 36 സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കി. ശബരിമല ദര്‍ശനത്തിനായി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിലാണ് 36 സ്ത്രീകള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. നവംബര്‍ 17നാണ് മണ്ഡലക്കാലം ആരംഭിക്കുന്നത്.
അതിനിടെ ഉടന്‍ ശബരിമലയിലേക്ക് പോകുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി പറഞ്ഞു. ശബരിമല യുവതീപ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ശബരിമലയില്‍ പോകുന്നതിന് വിലക്കില്ലെന്നും തൃപ്തി ദേശായി പറഞ്ഞു. ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് നേരത്തെ ദര്‍ശനം നടത്തിയ ബിന്ദുവും കനക ദുര്‍ഗ്ഗയും വ്യക്തമാക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News