28.4 C
Kottayam
Saturday, June 6, 2026

സുപ്രിയയുടെയും സംയുക്തയുടെയും അഭിമുഖങ്ങളൊക്കെ എന്ത് നാച്വറലാണ്,നസ്രിയ കുറച്ച് ഓവറാണ്’

Must read

കൊച്ചി:ഒരു സമയത്ത് തെന്നിന്ത്യൻ പ്രേക്ഷകരുടെ എല്ലാം ക്രഷും റാണിയുമൊക്കെയായിരുന്നു നസ്രിയ നസീം. കൊച്ചു കൊച്ചു ടെലിവിഷൻ പരിപാടികളിൽ അവതാരകയായും ​ഗായികയായും ശ്രദ്ധയാകർഷിച്ച നസ്രിയ പിന്നീട് ബാലതാരമായി ഒട്ടനവധി നല്ല സിനിമകളുടെ ഭാ​ഗമായി. പിന്നീട് ഒരു പ്രായം കഴിഞ്ഞപ്പോൾ നായികയായും സിനിമകൾ ചെയ്ത് തുടങ്ങി. നായികയായി അരങ്ങേറി വൈകാതെ തന്നെ സൂപ്പർ നായിക പദവിയിലേക്ക് എത്തുകയും തെന്നിന്ത്യയൊട്ടാകെ അറിപ്പെടുകയുമായിരുന്നു.

പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നസ്രിയ അഭിനയ രംഗത്തേക്ക് കടക്കുന്നത്. കുട്ടിക്കാലം മുതൽ തന്നെ കുഞ്ഞു സെലിബ്രിറ്റിയാണ് നസ്രിയ. വിദേശത്ത് ജനിച്ച് വളർന്ന നസ്രിയ വളരെ കുട്ടിയായിരുന്നപ്പോൾ തന്നെ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിരുന്നു. പളുങ്കിനുശേഷം ബാലതാരമായി പ്രമാണി, ഒരു നാൾ വരും തുടങ്ങിയ സിനിമകളിലും നസ്രിയ അഭിനയിച്ചു.

ശേഷം മാഡ് ഡാഡ് മുതലാണ് നായിക വേഷങ്ങൾ നസ്രിയയ്ക്ക് കിട്ടി തുടങ്ങിയത്. നായികയായി അരങ്ങേറിയശേഷം താരം ചെയ്ത എല്ലാ സിനിമകളും സൂപ്പർ ഹിറ്റുകളായിരുന്നു. നായികയായി സെറ്റുകളിൽ നിന്നും സെറ്റുകളിലേക്ക് യാത്ര ചെയ്യുമ്പോഴും നിരവധി സ്റ്റേജ് ഷോകളുടെയും അവതാരകയായി. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് നസ്രിയ നടൻ ഫഹദ് ഫാസിലുമായി പ്രണയത്തിലായതും ഇരുപതാം വയസിൽ വിവാഹിതയായതും.

ബാം​ഗ്ലൂർ ഡെയ്സ് ഷൂട്ടിങ് സെറ്റിൽ മൊട്ടിട്ട പ്രണയം വിവാഹം വരെ എത്തിക്കാൻ മുന്നിട്ട് നിന്നതും നസ്രിയ തന്നെയായിരുന്നു. ഫഹദുമായുള്ള നസ്രിയയുടെ പ്രായവ്യത്യാസമെല്ലാം അന്ന് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.‍ എന്നാൽ വിവാ​ഹ ജീവിതം പത്താം വർഷത്തിലേക്ക് കടക്കുമ്പോഴും ഇരുവരും മാതൃകാ ദമ്പതികളാണ്‌.

- Advertisement -

ഫഹദുമായുളള വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരുന്നു. എന്നാൽ നാല് വർഷത്തെ ഇടവേള കഴിഞ്ഞ് അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ നസ്രിയ വീണ്ടും തിരിച്ചെത്തി. രണ്ടാം വരവിൽ ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ച നസ്രിയ അന്റെ സുന്ദരാനികി എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി.

- Advertisement -

വളരെ സെലക്ടീവായി മാത്രമാണ് നസ്രിയ ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നത്. അഭിനയിക്കുന്നില്ലെങ്കിലും സിനിമയുടെ പിന്നണിയിൽ സജീവമായ നസ്രിയയുണ്ട്. ഇപ്പോൾ നിർമാതാവ് എന്ന രീതിയിലും ശ്രദ്ധ നേടുന്നുണ്ട് നസ്രിയ. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ, ആവേശം തുടങ്ങിയ ചിത്രങ്ങളുടെ നിർമാണപങ്കാളി കൂടിയായിരുന്നു നസ്രിയ. ഇപ്പോഴിതാ നസ്രിയയുടെ പഴയൊരു അഭിമുഖവും അതിന് ലഭിച്ച കമന്റുകളുമാണ് ശ്രദ്ധിക്കപ്പെടുന്നത്.

ബാം​ഗ്ലൂർ ഡെയ്സിലെ എന്റെ കണ്ണിൽ നിനക്കായ് എന്ന ​ഗാനം താൻ പിന്നണി പാടിയ ശേഷം കുറച്ച് കാലം ഫഹ​ദ് നിരന്തരം ആ ​ഗാനമായിരുന്നു കേട്ടിരുന്നതെന്നും അവസാനം ഫഹദിന്റെ ഡ്രൈവർ വരെ ആ പാട്ട് മാറ്റി കേൾക്കാൻ പറയാമോയെന്ന് ചോദിച്ച് വന്നിരുന്നുവെന്നുമാണ് പഴയൊരു അഭിമുഖത്തിൽ നസ്രിയ പറഞ്ഞത്. ഇരുവരും തന്നെയാണ് ആ പാട്ടിൽ അഭിനയിച്ചിരിക്കുന്നതും.

നസ്രിയയുടെ പഴയ അഭിമുഖം വീണ്ടും വൈറലായതോടെ സോഷ്യൽമീഡിയ നടിയുടെ സംഭാഷണ രീതിയെ വിമർശിച്ചെത്തി. നസ്രിയ ആർട്ടിഫിഷലായി സംസാരിക്കുന്നുവെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. സുപ്രിയയുടെയും സംയുക്തയുടെയും അഭിമുഖങ്ങളൊക്കെ നാച്വറലാണെന്നും എന്നാൽ നസ്രിയ കുറച്ച് ഓവറാണെന്നും വരെ കമന്റുകളുണ്ട്. ഫഹദിനെ വിവാഹം ചെയ്ത സമയത്തും വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിട്ടയാളാണ് നസ്രിയ.

- Advertisement -

ഫാസിലിന്റെ കുടുംബം, പണം എന്നിവയാണ് ഫഹദിനെ പ്രണയിക്കാൻ നസ്രിയയെ പ്രേരിപ്പിച്ചതെന്നായിരുന്നു ഇരുവരുടെയും വിവാ​​ഹം കഴിഞ്ഞ സമയത്ത് വന്ന പ്രധാന വിമർശനം. എന്നാൽ രണ്ടുപേരും അത്തരം വിമർശനങ്ങളെ ​ഗൗനിച്ചതേയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week