29.4 C
Kottayam
Saturday, June 6, 2026

എനിക്ക് മാത്രം അവകാശപ്പെട്ടതാണ്, അത് വിട്ടേക്കൂ; വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള

Must read

സിനിമാ രം​ഗത്ത് സജീവമാവുകയാണ് നടി മഞ്ജു പിള്ള. ഹോം എന്ന സിനിമയ്ക്ക് ശേഷം കരിയറിൽ വഴിത്തിരിവുണ്ടായ മഞ്ജു പിള്ളയെ തേടി നിരവധി അവസരങ്ങൾ വന്നു. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നടി ശ്രദ്ധാലുവാണ്. ജയ ജയ ഹേ, ഫാലിമി, ടീച്ചർ തുടങ്ങിയ സിനിമകളിൽ മഞ്ജു പിള്ള ചെയ്ത വേഷങ്ങൾ ഏറെ ശ്ര​ദ്ധിക്കപ്പെട്ടു. കരിയറിനൊപ്പം മഞ്ജു പിള്ളയുടെ വ്യക്തി ജീവിതവും അടുത്തിടെ ചർച്ചയായി. അടുത്തിടെയാണ് മഞ്ജു പിള്ളയും സിനിമാട്ടോ​ഗ്രഫർ സുജിത്ത് വാസുദേവും വേർപിരിഞ്ഞത്.

സുജിത്ത് വാസുദേവാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. 2020 മുതൽ വേർപിരിഞ്ഞ് താമസിക്കുകയാണെന്നും മാർച്ച് മാസത്തിൽ വിവാഹ മോചിതരായെന്നും സുജിത് വ്യക്തമാക്കി. അതേസമയം താനും മഞ്ജുവും സുഹൃത്തുക്കളായി തുടരുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. എന്നാൽ മഞ്ജു പിള്ള ഇതേക്കുറിച്ച് സംസാരിക്കാൻ തയ്യാറായില്ല. മഞ്ജുവും സുജിത്തും വേർപിരിഞ്ഞെന്ന് നേരത്തെ അഭ്യൂഹങ്ങൾ വന്നിരുന്നു. മഞ്ജുവിനൊപ്പം സുജിത്തിനെ കാണാതായതോടെയാണ് അഭ്യൂഹങ്ങൾ വന്നത്.

നടി വാങ്ങിയ പുതിയ ഫ്ലാറ്റിൽ പാല് കാച്ചൽ ചടങ്ങ് ന‌ടന്നപ്പോഴും സുജിത്ത് ഒപ്പമുണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ വന്നപ്പോഴും ഇതേക്കുറിച്ച് മഞ്ജു പിള്ള സംസാരിച്ചില്ല. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മഞ്ജു പിള്ള നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഇതേക്കുറിച്ച് സംസാരിക്കുന്നില്ലെന്ന് മഞ്ജു പിള്ള വ്യക്തമാക്കി. ഇപ്പോഴും സുഹൃത്തുക്കളായി തുടരാൻ പറ്റുന്നത് എങ്ങനെയാണെന്ന് മാത്രം പറയാൻ പറ്റുമോയെന്ന് ആങ്കർ ചോദിച്ചു.

പേഴ്സണൽ വിഷയങ്ങൾ എനിക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് വിട്ടേക്കൂ. പ്രൊഫഷണലി ഉള്ള പേഴ്സണൽ കാര്യങ്ങൾ മാത്രം ചോദിക്കൂയെന്ന് മഞ്ജു പിള്ള പറഞ്ഞു. കൗമുദി മൂവീസിനോടാണ് പ്രതികരണം. അടുത്തിടെ നൽകിയ അഭിമുഖത്തിൽ നാൽപതുകളിൽ തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് മഞ്ജു പിള്ള സംസാരിക്കുകയുണ്ടായി. നാൽപത് വയസ് കഴിയുമ്പോഴാണ് സ്ത്രീകൾ ശരിക്കും ജീവിച്ച് തുടങ്ങുന്നതെന്ന് മഞ്ജു പിള്ള അന്ന് അഭിപ്രായപ്പെട്ടു.

- Advertisement -

നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും. ഞാനിപ്പോൾ യാത്ര ചെയ്യാറുണ്ട്. എന്റെ മനസ് എന്റെ കൈയിലാണ്. എന്റെ ഏറ്റവും വലിയ സപ്പോർട്ട് സിസ്റ്റം അമ്മയും മകളും ചങ്ക് പറിച്ച് തരുന്ന സുഹൃത്തുക്കളുമാണ്. ഒരു റിലേഷൻ കീപ്പ് ചെയ്യുമ്പോൾ നോക്കിയും കണ്ടുമേ നിലനിർത്തൂ.

- Advertisement -

നഷ്ടപ്പെ‌ടലുകൾ തനിക്ക് വിഷമമാണെന്നും മഞ്ജു പിള്ള വ്യക്തമാക്കി. മലയാളി ഫ്രം ഇന്ത്യയാണ് മഞ്ജു പിള്ളയുടെ പുതിയ സിനിമ. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. തൊട്ടുമുമ്പിറങ്ങിയ ഫാലിമിയിലെ മഞ്ജു പിള്ളയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

Popular this week