ഇവളെ എങ്ങനെ ഇഷ്ടപ്പെട്ടു! വിവാഹത്തിനെത്തിയ ഭാഗ്യയ്‌ക്കെതിരെ ബോഡിഷെയിമിങ്ങ് നടത്തി സോഷ്യല്‍ മീഡിയ

കൊച്ചി:നടന്‍ സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം മാസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. കേരളത്തില്‍ അടുത്തകാലത്തായി നടന്നതില്‍ വച്ച് ഏറ്റവും വലിയ വിവാഹമായിരുന്നു ഭാഗ്യയുടേത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ പ്രധാനമന്ത്രി അടക്കം സിനിമയില്‍ നിന്നുള്ള സൂപ്പര്‍താരങ്ങളും പങ്കെടുത്തിരുന്നു.

അതിന് ശേഷം വിവാഹവിരുന്നും സംഘടിപ്പിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പോയ ഭാഗ്യയുടെ പുതിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. കഴിഞ്ഞദിവസം ജയറാമിന്റെ മകള്‍ മാളവിക ജയറാമിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഭാഗ്യ. ഭര്‍ത്താവിനൊപ്പം മാളവികയുടെ വിവാഹ വിരുന്നില്‍ പങ്കെടുക്കാനെത്തിയ ഭാഗ്യയുടെ വീഡിയോ സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രചരിക്കുകയാണ്.

ചുവപ്പ് നിറമുള്ള ചുരിദാറില്‍ അതീവ സുന്ദരിയായിട്ടാണ് ഭാഗ്യ എത്തിയത്. എന്നാല്‍ താരപുത്രിയെ വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളാണ് വീഡിയോയുടെ താഴെ വന്ന് കൊണ്ടിരിക്കുന്നത്. താരപുത്രിയെ ബോഡിഷെയിമിങ്ങ് നടത്തി കൊണ്ടുള്ള കമന്റുകളാണ് ഭൂരിഭാഗവും. ഇത്രയും തടി വെക്കാതെ ഡയറ്റ് ഒക്കെ നോക്കിക്കൂടേ. മോശം വസ്ത്രധാരണവും വളരെ മോശം ലുക്കുമാണ്. ഇവന് എങ്ങനെയാണാവോ ഇവളെ ഇഷ്ടപ്പെട്ടത്? എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ഭാഗ്യയെ കുറിച്ച് മാത്രമല്ല ഭര്‍ത്താവിനെ പറ്റിയും കമന്റുകള്‍ വരുന്നുണ്ട്. സുരേഷ് ഗോപിയുടെ മകളുടെ ഭര്‍ത്താവിനെ കാണാന്‍ മോഹന്‍ലാലിന്റെ മകന്റെ ഛായ ഉണ്ടോ? അതോ എനിക്ക് മാത്രം തോന്നിയതാണോ?

ഭാഗ്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് നോക്കിയാല്‍ മനസിലാകും അവര്‍ തമ്മില്‍ കുറച്ചധികം വര്‍ഷമായിട്ടുള്ള സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു എന്നിങ്ങനെ നിരവധി കമന്റുകളാണ് ഭാഗ്യയെയും ഭര്‍ത്താവിനെയു പറ്റി വന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഭാഗ്യ സുരേഷും ശ്രേയസ് മോഹനും തമ്മില്‍ വിവാഹിതരാവുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ ഭാഗ്യയുടെ വിവാഹത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസുകാരനാണ്. വര്‍ഷങ്ങളായി ഭാഗ്യയുമായി അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ അടുപ്പവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News