29.4 C
Kottayam
Friday, June 5, 2026

മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് പുറപ്പെട്ടു;മൂന്ന്‌ രാജ്യങ്ങള്‍ സന്ദര്‍ശിയ്ക്കും

Must read

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയൻ ദുബായ് വഴി ഇൻഡൊനീഷ്യയിലേക്ക് പോയി. തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. ട്രാൻസിറ്റ് യാത്രയായതിനാൽ അദ്ദേഹവും ഒപ്പമുണ്ടായിരുന്ന ഭാര്യ കമലയും കൊച്ചുമകനും വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയില്ല. രാവിലെ ഏഴോടെ ദുബായിലെത്തിയ ഇവർ 10.10-ന് ഇൻഡൊനീഷ്യയിലേക്ക് പറന്നു.

ഈ മാസം 12 വരെ അദ്ദേഹവും കുടുംബവും ഇൻഡൊനീഷ്യയിൽ ഉണ്ടാകും. പിന്നീട് 18 വരെ സിങ്കപ്പൂരിലായിരിക്കും. അന്ന് രാത്രിയോടെ ദുബായിലെത്തും. 19 മുതൽ 21 വരെ അദ്ദേഹം ദുബായിൽ തങ്ങുമെന്നാണ് അനൗദ്യോഗികവിവരം. പിന്നീട് കേരളത്തിലേക്ക് തിരികെപ്പോകും.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വകാര്യസന്ദർശനം ഇൻഡൊനീഷ്യ, സിങ്കപ്പൂർ, യു.എ.ഇ. എന്നീ രാജ്യങ്ങളിലേക്കാണ്‌. ഭാര്യയും ചെറുമകനും ഒപ്പമുണ്ട്. മകൾ വീണയും ഭർത്താവ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഇതേരാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്.

റിയാസിന്റെയും ഭാര്യയുടെയും യാത്ര മേയ് രണ്ടിന് തുടങ്ങി. തിങ്കളാഴ്ച പുലർച്ചെയാണ് മുഖ്യമന്ത്രി നെടുമ്പാശ്ശേരിയിൽനിന്ന് യാത്ര പുറപ്പെട്ടത്. മുഹമ്മദ് റിയാസും ഭാര്യയും യു.എ.ഇ.യിലേക്കാണ് ആദ്യം പോയത്. ആറാംതീയതിയോടെ ഇരുവരും ഇൻഡൊനീഷ്യയിലെത്തും. ആറുമുതൽ 12 വരെ മുഖ്യമന്ത്രിയും ഭാര്യയും ചെറുമകനും ഇൻഡൊനീഷ്യയിലുണ്ടാകും. പിന്നീടുള്ളദിവസങ്ങളിൽ എല്ലാവരുടെയും യാത്ര ഒരുമിച്ചാണ്.

- Advertisement -

12 മുതൽ 18 വരെയാണ് സിങ്കപ്പൂർ സന്ദർശനം. 19-ന് യു.എ.ഇ.യിലേക്ക് പോകും. 21 വരെയാണ് യാത്ര.സ്വകാര്യയാത്രയായതിനാൽ എവിടേക്കാണ് പോകുന്നത് എന്നതുസംബന്ധിച്ച് ഔദ്യോഗികവിവരങ്ങളൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിലില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week