KeralaNewsRECENT POSTS
ഒഞ്ചിയത്ത് ട്രെയിന്‍ വരുന്നത് കണ്ട് ഇടിക്കാതിരിക്കാന്‍ പാളത്തില്‍ നിന്ന് ചാടിയ 13 വയസുകാരി മരിച്ചു
കോഴിക്കോട്: ട്രെയിന്‍ വരുന്നത് കണ്ട് ഇടിക്കാതിരിക്കാന്‍ പാളത്തില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. ഒഞ്ചിയം പുത്തന്‍പുരയില്‍ സുനില്‍കുമാര്‍-പ്രജിത ദമ്പതികളുടെ മകള്‍ ആദിത്യ(13)യാണ് മരിച്ചത്. മടപ്പള്ളി വിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. വളവുള്ള സ്ഥലമായതിനാല്‍ ട്രെയിന്‍ വരുന്നത് പെട്ടെന്ന് കാണാന്‍ സാധിച്ചില്ല. ട്രെയിന്‍ വരുന്നത് കണ്ടതോടെ രക്ഷപ്പെടാനായി ആറ് മീറ്ററോളം താഴ്ചയിലേക്ക് കുട്ടി ചാടുകയായിരുന്നു. ചീട്ടത്തില്‍ വീണ കുട്ടിയുടെ തലയ്ക്ക് പരുക്ക് പറ്റി. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News