27.6 C
Kottayam
Monday, April 29, 2024

കുവൈത്തില്‍ 2000 പേര്‍ക്ക് ഉടന്‍ ജോലി; തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം

Must read

കുവൈത്ത് സിറ്റി: സ്വദേശികൾക്കും പ്രവാസികൾക്കും പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം. നൂറുകണക്കിന് നഴ്സുമാരെ വിവിധ കരാറുകളിലൂടെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് മന്ത്രാലയം.

പുതിയതായി തുടങ്ങിയ ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലും ഇനി തുറക്കാൻ തയ്യാറെടുക്കുന്ന മറ്റ് കേന്ദ്രങ്ങളിലേക്കുമായി ജീവനക്കാരെ റിക്രൂട്ട് ചെയ്യാനാണ് മന്ത്രാലയം തയാറെടുക്കുന്നത്. നൂറുകണക്കിന് നഴ്സുമാരെ കരാർ പ്രകാരം നിയമിക്കാനാണ് പരിശ്രമങ്ങൾ. രണ്ടായിരത്തിലധികം നഴ്സുമാരെ ഇത്തരത്തിൽ നിയമിക്കുകയാണ് ലക്ഷ്യമിടുന്നത്.

പ്രാദേശിക കരാറുകൾ പര്യാപ്തമല്ലാത്തതിനാൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നഴ്സുമാരുമായി കരാറിൽ എത്താനാണ് നടപടികൾ മുന്നോട്ട് പോകുന്നതെന്ന് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തി നഴ്സുമാരെ ആകർഷിക്കുന്നതിനായി ഇൻസെന്റീവുകൾ അംഗീകരിക്കുകയും വിതരണം ചെയ്യാനും മന്ത്രാലയം താത്പര്യപ്പെടുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രികളിലും കേന്ദ്രങ്ങളിലും ജോലി ചെയ്യുന്നത് 22,021 നഴ്‌സുമാരാണ്. ഇതിൽ 1,004 പൗരന്മാരും 21,017 പ്രവാസികളുമാണ് ഉള്ളത്.

കുവൈത്തിൽ കൊമേഴ്സ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ആവശ്യമായ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനം അടച്ചു പൂട്ടി. വ്യാജ സ‍ര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ സംഘത്തെ പിടികൂടുകയും ചെയ്തു. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തു. 

4,000 കുവൈത്ത് ദിനാര്‍ വാങ്ങിയാണ് സംഘം വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയത്. തുക ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യവും സ്ഥാപനം ഒരുക്കിയിരുന്നു. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പതിനഞ്ചോളം സര്‍ട്ടിഫിക്കറ്റുകള്‍ ഇത്തരത്തില്‍ വിതരണം ചെയ്തതായി കണ്ടെത്തി. അനധികൃതമായി സര്‍ട്ടിഫിക്കറ്റ് നേടിയവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും. പിടിയിലായ പ്രതികളെ തുടര്‍ നിയമ നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week