കോട്ടയം മെഡിക്കല്‍ കോളേജില്‍ 18കാരി പ്രസവിച്ചു! ടി.ടി.സി വിദ്യാര്‍ത്ഥിനി ഗര്‍ഭം പത്തുമാസം ഒളിപ്പിച്ചു; ക്രൂരപീഡനത്തിന് ഇരയാക്കിയത് പിതൃസഹോദരന്‍
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പതിനെട്ടുകാരി പ്രസവിച്ചു. പിതൃസഹോദരനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിക്കുശേഷമാണ് പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ പെണ്‍കുട്ടി ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരിന്നു. പീരുമേട് സ്റ്റേഷന്‍ പരിധിയിലാണ് പീഡനം നടന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയന്നതിങ്ങനെ: വണ്ടിപ്പെരിയാറില്‍ ടിടിസിക്കു പഠിക്കുകയാണ് പെണ്‍കുട്ടി. 17 വയസ് പ്രായമുള്ള സമയത്താണ് പിതാവിന്റെ സഹോദരന്‍ പീഡിപ്പിക്കപ്പെടുന്നത്. പീഡനവിവരവും ഗര്‍ഭിണിയായ വിവരവും പെണ്‍കുട്ടി മറച്ചുവച്ചു.
കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് പീരുമേട് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പുറത്ത് പറയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇന്നലെ കട്ടപ്പനയില്‍ നിന്ന് വനിതാ എസ്‌ഐ ആശുപത്രിയില്‍ എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം രാത്രിയോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിക്ക് ഇപ്പോള്‍ പ്രായപൂര്‍ത്തിയായെങ്കിലും പീഡന സമയത്ത് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ പോസ്‌കോ വകുപ്പ് അനുസരിച്ച് പിതാവിന്റെ സഹോദരനെതിരേ പോലീസ് പറഞ്ഞു.