ബിക്കിനിയണിഞ്ഞ് ദുബൈയില്‍ ഭര്‍ത്താവിനൊപ്പം നീന്തിക്കളിച്ച് സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ വൈറല്‍
ബോളിവുഡ് താരം സണ്ണി ലിയോണിന് ഇന്ത്യയില്‍ ആരാധകര്‍ നിരവധിയാണ്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി ചുവട് വച്ചിരുന്നു. സിനിമയിലെന്ന പോലെ സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോള്‍ ഷൂട്ടിംഗ് തിരക്കുകളില്‍ നിന്ന് ഒരിടവേളയെടുത്ത് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനൊപ്പം ദുബായില്‍ അവധിക്കാലം ആഘോഷിക്കുകയാണ് സണ്ണി ലിയോണ്‍.
ദുബായിലെ പാം ജുമൈറയില്‍ നിന്നുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്. സണ്ണിയും ഡാനിയല്‍ വെബ്ബറും മകള്‍ നിഷയുടെ പിറന്നാള്‍ ആഘോഷവും അവാര്‍ഡ് ഷോകളും ദീപാവലി ആഘോഷവുമൊക്കെയായി ഏറെ തിരക്കിലായിരുന്നു. തിരക്കുകള്‍ക്ക് ശേഷം ഭര്‍ത്താവിനൊപ്പം വെക്കേഷനായി ദുബായില്‍ എത്തിയതാണ് താരം.
ബ്ലാക്ക് ആന്‍ഡ് സ്വിംസ്യൂട്ടില്‍ കറുത്ത തൊപ്പിയും കൂളിങ് ഗ്ലാസും അണിഞ്ഞ് സൂപ്പര്‍കൂള്‍ ലുക്കിലാണ് താരം. പൂളില്‍ നീന്തിത്തുടിക്കുന്ന ചിത്രങ്ങളും സണ്ണി പങ്കുവെച്ചിട്ടുണ്ട്. ‘ഫൈനലി സം സണ്‍, താങ്ക്‌സ് ടു ദുബായ്’ എന്ന കുറിപ്പോടെയാണ് സണ്ണി ആദ്യ ചിത്രം പങ്കുവെച്ചത്. പിന്നാലെ ഭര്‍ത്താവിന് കൂടുതല്‍ ഇഷ്ടപ്പെട്ടത് ഈ ചിത്രമാണെന്ന് പറഞ്ഞു കൊണ്ട് മറ്റൊരു ചിത്രവും സണ്ണി ഷെയര്‍ ചെയ്തിട്ടുണ്ട്.
https://www.instagram.com/p/B4LEkHNBXtu/?utm_source=ig_web_copy_link