തിരുവനന്തപുരം: മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ 14 ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കിന്‍ഫ്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 102 ആയി.
ഇന്നലെ 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കയറ്റിറക്ക് തൊഴിലാളികളില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. കിന്‍ഫ്രയുടെ ഉള്ളിലായി പ്രവര്‍ത്തിക്കുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. അതീവ ഗുരുതരമായ സാഹചര്യമാണ് കിന്‍ഫ്രയിലേതെന്നാണ് അധികൃതര്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News