വെള്ളത്തിലെ മീര.. കിടിലൻ ഫോട്ടോഷൂട്ടുമായി മീര അനിൽ
മീരയുടെ പുതിയ വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.അവതരകയായി സ്റ്റേജ് ഷോകളിലും, ടെലിവിഷന്‍ ഷോകളിലും, അവാര്‍ഡ് നിശകളിലും തന്റേതായ ശെെലികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് മീര അനിൽ. നിരവധി സ്‌റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രയങ്കരിയായ അവതാരകയായി മാറാന്‍ മീരയ്ക്ക്ഇതിനോടകം കഴിഞ്ഞു.
അടുത്തിടെയാണ് മീര വിവാഹിതയായത്. വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു.വിവാഹത്തിന് ശേഷം ഭർത്താവ് വിഷ്ണുവിനൊപ്പം വിശേഷങ്ങളും സന്തോഷവും പങ്കുവെച്ച് മീര രംഗത്തെത്തിയിരുന്നു.ഇപ്പോളിതാ വിവാഹശേഷമുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. മണിമലയാറിൽ വെച്ചെടുത്ത ഈ ചിത്രങ്ങൾക്ക് പിന്നിൽ വെഡ്ഡിംഗ് ഫോട്ടോഗ്രാഫറായ ശ്രീനാഥ് എസ് കണ്ണനാണ്. ശ്രീനാഥ് തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. വെള്ളത്തിനടിയിൽവെച്ചെടുത്ത ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
മാട്രിമോണിയൽ വഴി വന്ന ആലോചന വിവാഹത്തിലെത്തുകയായിരുന്നെന്നും എന്നാൽ കണ്ടപ്പോൾ തന്നെ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായെന്നുമാണ് വിവാഹത്തെ കുറിച്ച് മുൻപൊരു അഭിമുഖത്തിൽ മീര പറഞ്ഞത്. ജനുവരിയിലായിരുന്നു മീരയുടെ വിവാഹനിശ്ചയം നടന്നത്.തിരുവല്ലക്കാരനായ ബിസിനസുകാരനാണ് വിഷ്ണു. മാട്രിമോണിയലിലൂടെയായിരുന്നു മീരയും വിഷ്ണുവും പരിചയപ്പെട്ടത്. ജാതകവും മറ്റ് കാര്യങ്ങളുമെല്ലാം അന്വേഷിച്ചതിന് ശേഷം തങ്ങൾ ഇരുവരും സാരിച്ചിരുന്നുവെന്നും അതിന് ശേഷമായാണ് വിവാഹം തീരുമാനിച്ചതെന്നും ഇരുവരും പറഞ്ഞിരുന്നു. അധികം മേക്കപ്പൊന്നും ഉപയോഗിക്കാത്ത ആളെയായിരുന്നു വിഷ്ണു നോക്കിയത്. പരിപാടിക്കായി മേക്കപ്പ് ഉപയോഗിക്കാറുണ്ടെങ്കിലും നിത്യ ജീവിതത്തിൽ താൻ അങ്ങനെയല്ലെന്ന് മീര പറഞ്ഞിരുന്നു.