അമേരിക്കയിൽ 12 നില കെട്ടിടം തകർന്നു; 99 പേരെ കാണാതായി , 102 പേരെ രക്ഷപെടുത്തി
ഫ്ലോറിഡ: അമേരിക്കയിലെ മയാമി നഗരത്തിനടുത്ത് ഒരു അപ്പാർട്ട്മെന്റ് കെട്ടിടം തകർന്ന് വീണു. മൂന്ന് പേർ അപകടത്തിൽ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഇവർക്കായി തെരച്ചിൽ തുടരുന്നു. ഇതുവരെ 102 പേരെ രക്ഷിക്കാൻ കഴിഞ്ഞു. ഇവരിൽ പത്ത് പേർക്ക് പരിക്കുണ്ട്.
സർഫ് സൈഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പന്ത്രണ്ട് നില കെട്ടിടമാണ് ഭാഗികമായി തകർന്നത്. കെട്ടിടത്തിന്റെ പാതിയോളം തകർന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. 130 ഓളം അപ്പാർട്ട്മെന്റുകൾ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നു. രക്ഷപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉണ്ട്. രാത്രി മുഴുവൻ രക്ഷാപ്രവർത്തനം തുടരും.
രക്ഷാപ്രവർത്തനത്തിന് സഹായം ലഭ്യമാക്കാൻ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തിന് കേടുപാടുണ്ടായിരുന്നില്ല. അപകടത്തിന്റെ കാരണവും വ്യക്തമല്ല. എന്ത് സഹായവും ലഭ്യമാക്കുമെന്ന് ബൈഡൻ വ്യക്തമാക്കി.