26.3 C
Kottayam
Sunday, May 5, 2024

മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 12 ആയി

Must read

മലപ്പുര്‍: കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മുഴുവന്‍ മൃതദേഹങ്ങളും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. മഴ കുറഞ്ഞതോടെ കവളപ്പാറയിലെ ദുരന്തഭൂമിയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. സൈന്യവും എന്‍.ഡി.എആര്‍.എഫും നാട്ടുകാര്‍ക്കൊപ്പം തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. അത്യാധുനിക സൗകര്യങ്ങള്‍ ഇന്ന് ദുരന്തമേഖലയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.

ദുരന്തമുണ്ടായിട്ടും കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാത്തതില്‍ പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഇന്നലെ വിമര്‍ശനമുന്നയിച്ചിരുന്നു. മുഴുവന്‍ പേരെയും കണ്ടെത്തുംവരെ തെരച്ചില്‍ തുടരുമെന്ന് കലക്ടര്‍ പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി. കലക്ടര്‍ക്കൊപ്പം ജില്ലാ പോലീസ് മേധാവിയും ഡി.എം.ഒയും ഉണ്ടായിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധി എം.പി കവളപ്പാറ സന്ദര്‍ശിച്ചു. കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് അദ്ദേഹം സന്ദര്‍ശിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രാഹുലിനൊപ്പമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week