പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി കുന്നിന് മുകളില്‍ ഒന്നര ദിവസം കൂടെ താമസിപ്പിച്ച യുവാവ് പിടിയില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഒന്നരദിവസം കുന്നിനുമുകളില്‍ ഒപ്പം താമസിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിര്‍മല സിറ്റി വിളയാനിക്കല്‍ വിഷ്ണു(25) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കാണാതായതോടെ പോലീസ് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കുന്നിനുമുകളില്‍ നിന്നും കണ്ടെത്തിയത്.

15ാം തീയതിയാണ് സംഭവം. കോളേജിലേക്കു പോയ പെണ്‍കുട്ടിയെ യുവാവ് കല്യാണത്തണ്ടിനു മുകളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തുകയായിരുന്നു. യുവാവിനൊപ്പം പെണ്‍കുട്ടിയെ കുന്നിനുമുകളില്‍ കണ്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്ത ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News