ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി
നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ജിജിന്‍ ജഹാംഗീര്‍ ആണ് ശ്രീലക്ഷ്മിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് സ്വപ്‌ന സാഫല്യം. ലുലു ബോല്‍ഗാട്ടി സെന്ററില്‍ വെച്ചായിരുന്നു വിവാഹം. ബോളിവുഡ് സുന്ദരികളെപ്പോലെ ഉത്തരേന്ത്യന്‍ രീതിയിലുള്ള വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി മണ്ഡപത്തില്‍ എത്തിയത്. മെറൂണ്‍ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വരന്റെ വേഷം. മലയാളസിനിമയില്‍ നിന്നുള്ള നിരവധി പേര്‍ കല്യാണത്തില്‍ പങ്കെടുത്തു.
‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും.’ഭാവിവരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ശ്രീലക്ഷ്മി വിവാഹ കാര്യം കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. നിരവധി പേര്‍ താരത്തിന് ആശംസകളും നേര്‍ന്ന് രംഗത്തെത്തിയിരുന്നു.