മംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിയായ യുവാവിനെ തലകീഴായി കെട്ടിത്തൂക്കിയിട്ട് മര്‍ദിച്ചു. മംഗളൂരുവിലാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ വൈല ഷീനുവിനാണ് മര്‍ദനമേറ്റത്. ഒപ്പമുണ്ടായിരുന്നവരാണ് ഇയാളെ മര്‍ദിച്ചത്.
ബോട്ടിലെ ക്രെയിനിലാണ് ഷീനുവിനെ തലകീഴായി കെട്ടിത്തൂക്കിയിട്ട് മര്‍ദിച്ചത്. ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News