News
കോടതിയില്‍ സ്ഫോടനം; രണ്ടു മരണം, നിരവധിപ്പേര്‍ക്ക് പരിക്ക് (വീഡിയോ)
ചണ്ഡീഗഡ്: പഞ്ചാബ് ലുധിയാന കോടതിയില്‍ സ്ഫോടനം. കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിയില്‍ നടന്ന സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. കോടതിക്ക് പുറത്ത് തടിച്ചുകൂടി നിന്നവര്‍ ഉഗ്രശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആറുനില കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്ന് പുക ഉയര്‍ന്നു.
സംഭവ സ്ഥലത്ത് എത്തിയ പൊലീസുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി.സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News