യുകെയില്‍ മലയാളി നഴ്സ് വീട്ടില്‍ മരിച്ച നിലയിൽ

റെഡ്ഡിംഗ്: റെഡ്ഡിംഗിലെ മലയാളി നഴ്സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 55കാരന്‍ സാബു മാത്യുവാണ് ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങിയത്. ഭാര്യ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഹൃദയാഘാതം സംഭവിച്ചതാണെന്ന് കണ്ടെത്തുകയും ആയിരുന്നു.

തുടര്‍ന്ന് അടുത്ത ഷിഫ്റ്റിന് ഭാര്യ ജോലിയ്ക്ക് വരാതിരുന്നതിനെ തുടര്‍ന്ന് ഫോണ്‍ വിളിച്ചിട്ടും മറുപടി ഇല്ലാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് ഭര്‍ത്താവിന്റെ മരണവിവരം അറിയുന്നത്. അപ്പോഴേക്കും സാബുവിന്റെ മൃതദേഹം പൊലീസ് മറ്റു നടപടിക്രമങ്ങള്‍ക്കായി കൊണ്ടുപോയിരുന്നു. ആകെ തകര്‍ന്ന അവസ്ഥയിലാണ് ഭാര്യയും മക്കളും. 2003ലാണ് സാബു എന്‍എച്ച്എസ് നഴ്സായി ജോലിയില്‍ പ്രവേശിച്ചത് എന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News