പി.ടിക്ക് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി; മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍

കൊച്ചി: അന്തരിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി.ടി. തോമസിന്റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ എത്തിച്ചു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ഇവിടെയെത്തി അന്തിമോപചാരം അര്‍പ്പിക്കും.

പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ടൗണ്‍ ഹാളില്‍ ആയിരങ്ങളാണ് കാത്തുനില്‍ക്കുന്നത്. ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ പി.ടി. തോമസിന്റെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ യാത്രമൊഴി നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനും ഇവിടെയെത്തി അന്തിമോപചാരം അര്‍പ്പിക്കും.

സംസ്‌കാരം ഇന്ന് വൈകുന്നേരം 5.30ന് ഔദ്യോഗിക ബഹുമതികളോടെ രവിപുരം പൊതുശ്മശാനത്തില്‍. രാവിലെ തൊടുപുഴയില്‍ നിന്ന് പാലാരിവട്ടത്തെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചു. നടന്‍ മമ്മൂട്ടി അടക്കമുള്ളവരും വീട്ടെലെത്തി ആദരമര്‍പ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News