വാഹനത്തിന് സൈഡ് കൊടുത്തില്ല; തിരുവനന്തപുരത്ത് യുവാവിനെ തല്ലിച്ചതച്ചു

തിരുവനന്തപുരം: വാഹനത്തിന് സൈഡ് നല്‍കാത്തതിന്റെ പേരില്‍ യുവാവിനു ക്രൂര മര്‍ദനം. പോത്തന്‍കോടാണ് സംഭവം. അനൂപ് എന്ന യുവാവിനെയാണ് നടുറോഡിലിട്ട് തല്ലിച്ചതച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് സംഭവത്തില്‍ പോത്തന്‍കോട് പോലീസ് കേസെടുത്തു.

അതേസമയം അനൂപിനെ മര്‍ദിച്ച ശാന്തിഗിരി പ്രിയാ ഭവനില്‍ ഷിബു വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളിവിലാണ്. ഷിബുവിനെ രണ്ടു പേര്‍ ചേര്‍ന്നു മര്‍ദിച്ചതായി കാണിച്ചു ഭാര്യ പ്രതിഭ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഷിബുവും സുഹൃത്തും ചേര്‍ന്ന് അനൂപിനെ റോഡില്‍ തള്ളിയിട്ട് മര്‍ദിക്കുകയും ചവിട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ബൈക്കിനു വഴി മാറിക്കൊടുക്കാത്തതാണ് ഇരുവിഭാഗവും ഏറ്റുമുട്ടാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു. അനൂപിന് ഒപ്പമുണ്ടായിരുന്ന വിനീതിനും മര്‍ദനമേറ്റിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News