‘ക്ഷമിക്കണം മറ്റു വഴികളില്ല’ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഭര്‍ത്താവിന് വോയ്‌സ് മെസേജ് അയച്ച ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി; സംഭവം തിരുവനന്തപുരത്ത്

പേരൂര്‍ക്കട: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ തികയുന്നതിന് മുമ്പ് ഭര്‍ത്താവിന് വോയ്‌സ് മെസേജ് അയച്ച ശേഷം യുവതി കാമുകനുമായി ഒളിച്ചോടി. വെങ്ങാനൂര്‍ സ്വദേശിനിയാണ് വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഒളിച്ചോടിയത്. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് സ്വദേശിയുമായി കഴിഞ്ഞ ദിവസമാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്.

പുലര്‍ച്ചെ ഒരുമണിയോടെയാണ് യുവതി ഭര്‍ത്തൃവീട്ടില്‍ നിന്നും കാമുകനൊപ്പം പോവുകയായിരുന്നു. മറ്റൊരാളുമായി അടുപ്പത്തിലാണെന്നും മുന്‍കൂട്ടിപറയാന്‍ സാധിക്കാത്തതില്‍ ക്ഷമിക്കണമെന്നും മറ്റു വഴികളില്ലാത്തതിനാല്‍ കാമുകനൊപ്പം പോകുന്നു വെന്നും റെക്കോര്‍ഡ് ചെയ്ത വോയ്സ് മെസേജ് ഭര്‍ത്താവിന് അയച്ച ശേഷമാണ് യുവതി വീട്ടില്‍ നിന്നും പോയത്. യുവാവിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വട്ടിയൂര്‍ക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News