FeaturedHome-bannerKeralaNews
ആലുവയിൽ യുവതി തൂങ്ങി മരിച്ചു, ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനും പോലീസിനുമെതിരെ ആരോപണം
കൊച്ചി:ആലുവയ്ക്കടുത്ത് എടയപ്പുറത്ത് യുവതി തൂങ്ങി മരിച്ചു(Suicide). എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീനാണ് തൂങ്ങി മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. എൽഎൽബിയ്ക്ക് പഠിക്കുകയായിരുന്നു. ഭർതൃവീട്ടുകാർക്കെതിരെ (husbands family) പരാതി നൽകാനായി യുവതി ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
സിഐക്കും ഭർത്താവിന്റെ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ ആത്മഹത്യാകുറിപ്പിലുള്ളത്. മോഫിയയുടെ പരാതിയിൽ ഭർത്താവിനെയും പൊലീസ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഈ ചർച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ മോഫിയ എഴുതിയിട്ടുള്ളത്. ചർച്ചക്കിടെ ഭർത്താവിനോട് മോശമായി പെരുമാറിയപ്പോൾ വഴക്കുപറയുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രതികരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News