മമ്മൂട്ടിയുടെ വഴക്കു കേട്ട ആ ലൈറ്റ്‌ബോയി പിന്നെ സൂപ്പര്‍ സ്റ്റാറായി; ആരാണ് ആ സൂപ്പര്‍സ്റ്റാര്‍?
വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന അമേരിക്കന്‍ സ്റ്റേജ് ഷോയുടെ ഇടയില്‍ ലൈറ്റ് ബോയിയെ മമ്മൂട്ടി വഴക്കു പറഞ്ഞ സംഭവം ഓര്‍ത്തെടുക്കുകയാണ് നടന്‍ സലിം കുമാര്‍. സ്റ്റേജ് ഷോയ്ക്കു മമ്മൂട്ടിയും സലിം കുമാറിനെക്കൂടാതെ സുകുമാരി, കുഞ്ചന്‍, വിനീത്, ഗായകന്‍ വേണുഗോപാല്‍, ശ്രീജയ, ദിവ്യാ ഉണ്ണി, പ്രീത എന്നിവരുണ്ടായിരുന്നു. എന്നാല്‍ ടീമിനൊപ്പം ലൈറ്റ് ബോയ് ഇല്ലായിരുന്നു.
ഒടുവില്‍ ലൈറ്റു ബോയിയായി അമേരിക്കയില്‍ പഠിക്കാനായിയെത്തിയ മലയാളി പയ്യനെ ഏല്‍പ്പിക്കുകയായിരുന്നു. അധികം പ്രായമില്ലാത്ത ആളാണെങ്കിലും പ്രകാശം വിന്യസിക്കാന്‍ ആളു മിടുക്കനായിരുന്നു. പയ്യനു മമ്മൂക്കയുടെ പക്കല്‍ നിന്നു ശാസന ഏല്‍ക്കേണ്ടി വന്നിരുന്നു.
അപ്പോഴെല്ലാം അവന്റെ മുഖം സങ്കടം കൊണ്ടു ചുവന്നിരുന്നു. ‘മോന്‍ വിഷമിക്കേണ്ട തെറ്റുകള്‍ വരുമ്പോള്‍ സീനിയേര്‍സ് ചീത്ത വിളിക്കും അതു നമ്മള്‍ നന്നാവാന്‍ വേണ്ടയാണെന്നു’ പറഞ്ഞു സലിം കുമാര്‍ പയ്യനെ ആശ്വസിപ്പിച്ചു. ആ പയ്യന്‍ പിന്നീട് തെന്നിന്ത്യന്‍ സിനിമ കീഴടക്കുന്ന താരമായി മാറി.
അന്നവര്‍ ചാലു എന്നു സ്നേഹത്തോടെ വിളിച്ചിരുന്ന ആ പയ്യനാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കു അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ ഇപ്പോളിതാ ‘കുറുപ്പ’ സിനിമയിലൂടെ 50 കോടി ക്ലബ്ബു കടന്നു മുന്നേറുകയാണ്. മനോരമയുടെ പ്രതിവാര പംക്തിയിലാണ് വര്‍ഷങ്ങള്‍ക്കു മുമ്പുളള അനുഭവം സലിം കുമാര്‍ വിവരിച്ചത്.