കൊച്ചി: ഷോപ്പിംഗ് മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തൽ. കൊച്ചിയിലെ പ്രമുഖമായ ഷോപ്പിംഗ് മാളിൽ വച്ചാണ് സംഭവം. സമൂഹമാധ്യമത്തിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്നലെ രാത്രിയാണ് ഇതു സംബന്ധിച്ച പോസ്റ്റ് നടി ഇൻസ്റ്റഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്. കുടുംബവുമൊത്ത് ഷോപ്പിംഗിനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ശരീരത്തിൽ സ്പർശിച്ച ശേഷം ചെറുപ്പക്കാർ തന്നെ പിന്തുടർന്നെന്നാണ് നടി പറയുന്നത്. ഇതു സംബന്ധിച്ച് പരാതി നൽകാനില്ലെന്നും നടിയും കുടുംബവും വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News