26.2 C
Kottayam
Friday, June 5, 2026

തിരുവനന്തപുരം നഗരത്തിലെ നാല് മണ്ഡ‍ലങ്ങളിലും എൽഡിഎഫിന് ആധിപത്യം, വട്ടിയൂർക്കാവിൽ യു.ഡി.എഫിന് 25000 വോട്ടു മാത്രം

Must read

തിരുവനന്തപുരം:സ്ഥിരമായി ആർക്കൊപ്പവും ചായാത്ത തിരുവനന്തപുരം നഗരത്തിലെ നാല് മണ്ഡ‍ലങ്ങളിലും എൽഡിഎഫിന് ആധിപത്യം. കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വന്ന കണക്കുകളാണ് ഇടതുപക്ഷത്തിന് ആത്മവിശ്വാസം നൽകുന്നത്.വാർഡുകളുടെ കണക്കിൽ നേമത്ത് ബിജെപിയാണ് മുന്നിലെങ്കിലും ആകെ വോട്ടെണ്ണത്തിൽ നേരിയ മുൻതൂക്കം എൽഡിഎഫിനാണ്.കഴക്കൂട്ടത്താണ് എൽഡിഎഫ് കൂടുതൽ ശക്തിപ്പെട്ടത്.

തിരുവനന്തപുരം,വട്ടിയൂർക്കാവ്,നേമം,കഴക്കൂട്ടം മണ്ഡലങ്ങളും കോവളം മണ്ഡലത്തിലെ അഞ്ച് വാർഡുകളും ചേരുന്നതാണ് തിരുവനന്തപുരം കോർപ്പറേഷൻ. മൂന്ന് മാസങ്ങൾക്കപ്പുറം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്നതാണ് വോട്ടിംഗ് കണക്ക്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ 22 വാർഡുകളിൽ 12ഇടത്ത് എൽഡിഎഫ് ഒൻപതിടത്ത് ബിജെപി മൂന്നിടത്ത് കോണ്‍ഗ്രസ്. ആകെ വോട്ടെണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള ബിജെപിയെക്കാൾ നാലായിരത്തിലേറെ വോട്ട് വ്യത്യാസം എൽഡിഎഫിനുണ്ട്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ 51000വോട്ടുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ 25000ൽപരം വോട്ട് മാത്രം. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്ക് ശേഷവും തിളക്കം മങ്ങാതെ എൽഡിഎഫ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച നേമത്ത് വാ‍‍‍ർഡുകളുടെ എണ്ണം നോക്കിയാൽ 23ൽ 14ലും കാവിപുതച്ചു. ചുവന്നത് ഒൻപത് വാർഡുകൾ. യുഡിഎഫ് സംപ്യൂജ്യർ. എന്നാൽ വോട്ടെണ്ണത്തിൽ ബിജെപിയെക്കാളും മൂന്നൂറ് വോട്ടിന്‍റെ മേൽക്കൈ നേമത്ത് എൽഡിഎഫിനാണ്. യുഡിഎഫ് സിറ്റംഗ് സീറ്റായ തിരുവനന്തപുരത്ത് യുഡിഎഫിന് 2 സീറ്റ് മാത്രം. 2016ൽ 46000ൽ പരം വോട്ട് നേടിയെങ്കിൽ ഇപ്പോൾ 27,000 മാത്രം. 16 സീറ്റുള്ള എൽഡിഎഫിന്‍റെ വോട്ട് വളർച്ച 35,569ൽ നിന്നും നാൽപതിനായിരത്തിലേക്ക്.34,764 2016ൽ നേടിയ ബിജെപി 29000ത്തിലേക്ക് ചുരുങ്ങി.

നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പനെ തന്നെ ഇറക്കാൻ ബിജെപി തീരുമാനിച്ച കഴക്കൂട്ടത്ത് ഇപ്പോഴത്തെ ഫലം ശുഭസൂചകമല്ല. 22 വാർഡുകളിൽ അഞ്ചിടത്ത് മാത്രമാണ് ബിജെപി എൽഡിഎഫിന് 14 സീറ്റുകൾ യുഡിഎഫിന് മൂന്ന്. എൽഡിഎഫിന് 48000പരം വോട്ടുള്ളപ്പോൾ ബിജെപിയുടെ കണക്ക് 36,309. 2016ൽ 38,602 വോട്ട് നേടിയ യുഡിഎഫിന് 32000 വോട്ടുകൾ മാത്രം. കോവളം മണ്ഡലത്തിലെ അഞ്ച് വാർഡുകളിലും ആകെ വോട്ടെണ്ണൽ എൽഡിഎഫിന് വ്യക്തമായ മേൽക്കൈ. നഗരത്തിലെ നാലിലും തീപാറുന്ന ത്രികോണ പോരാട്ടം മുന്നിൽനിൽക്കെയാണ് ആകെ കണക്കൂകളിൽ എൽഡിഎഫ് കരുത്ത്.പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലുള്ള ഇപ്പോഴത്തെ വോട്ടിംഗ് കണക്ക് സംസ്ഥാന തെരഞ്ഞെടുപ്പിൽ മാറിമറിയുമെന്നാണ് യുഡിഎഫ് ബിജെപി കണക്കുകൂട്ടൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

Popular this week