KeralaNewsPolitics

രാജ്യത്ത് ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി എംകെ സ്റ്റാലിനാണെന്ന് സിതാറാം യെച്ചൂരി

തിരുവനന്തപുരം: രാജ്യത്ത് ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിനാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ബിജെപിക്ക് എതിരായ പ്രതിപക്ഷ നിരയിലെ കരുത്തനായ നേതാവാണ് സ്റ്റാലിൻ. അദ്ദേഹം മുൻകൈയ്യെടുത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

മധുരയിൽ നടക്കുന്ന സിപിഎം തമിഴ്നാട് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി. ബി ജെ പിക്ക് എതിരായ തമിഴ്നാടിന്റെ പ്രതിരോധം രാജ്യത്തിന് മാതൃകയാണ്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ വർഗീയ കോർപ്പറേറ്റ് പ്രീണന നയങ്ങൾക്കെതിരെ മതേതര ജനാധിപത്യ കക്ഷികളെല്ലാം ഒന്നിക്കണം. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദൽ നേതാവ് പ്രതിപക്ഷ നിരയിൽ നിന്ന് ഉയർന്നു വരുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

മൻമോഹൻ സിങ് പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം നീണ്ട പത്ത് വർഷം രാജ്യം ഭരിക്കുമെന്നും ആരും കരുതിയതല്ല. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അടൽ ബിഹാരി വാജ്പേജി പുറത്താവുകയും മൻമോഹൻ സിങ് പ്രധാനമന്ത്രിയാവുകയും ചെയ്തു. മോദി സർക്കാരും പരാജയപ്പെടുമെന്നും ഒരു മത്വതര ജനാധിപത്യ സർക്കാർ രാജ്യം ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദിരാഗാന്ധി 1977 ൽ പരാജയപ്പെട്ട ശേഷം രാജ്യത്ത് അധികാരത്തിലേറിയ എല്ലാ മുന്നണിയും തെരഞ്ഞെടുപ്പിന് ശേഷം രൂപം കൊണ്ടവയാണ്. 2024 പുതിയ രാഷ്ട്രീയ മുന്നേറ്റം രാജ്യത്ത് ഉദയം കൊള്ളുമെന്നും അതിലൂടെ മോദിയുടെയും ആർഎസ്എസിന്റെയും ഭരണത്തിന് അവസാനമാകുമെന്നും യെച്ചൂരി പറഞ്ഞു.

ഡിഎംകെ തമിഴ്നാട്ടിൽ എഐഎഡിഎംകെയെയും ബിജെപിയെയും പരാജയപ്പെടുത്തിയത് പോലെ യുപിയിൽ സമാജ്‌വാദി പാർട്ടിയും ബിഹാറിൽ ആർജെഡിയും ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker