28.4 C
Kottayam
Friday, May 3, 2024

കൊവിഡ് വാക്‌സിനുകളില്‍ പന്നി, നായ എന്നിവയുടെ കൊഴുപ്പ്! വിശദീകരണവുമായി ലോകാരോഗ്യ സംഘടന

Must read

ജനീവ: കൊവിഡ് മഹാമാരിക്കെതിരെ ലോകത്ത് വികസിപ്പിച്ച വാക്സിനുകള്‍ മുസ്ലിം മതവിധി പ്രകാരം അനുവദനീയ(ഹലാല്‍)മെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യു.എച്ച്.ഒയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വാക്സിന്‍ ഹലാലാണെന്നത് അറിയിച്ചിരിക്കുന്നത്.

കൊവിഡ് വാക്‌സിനുകളില്‍ പന്നി, നായ തുടങ്ങിയ മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന പ്രചാരണം നടക്കുന്നതിനിടെയാണ് ഇതെല്ലാം തള്ളി ലോകാരോഗ്യ സംഘടന മുന്നോട്ടുവന്നത്. നായ, പന്നി തുടങ്ങിയ മൃഗങ്ങളുടെ മാംസവും അനുബന്ധ ഉത്പ്പന്നങ്ങളും ഇസ്ലാമിക മതനിയമ പ്രകാരം അനുവദനീയമല്ല. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന വാക്സിന്‍ ഹലാലാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വാക്സിനുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇസ്ലാമിക ശരിഅത്ത് വിധി പ്രകാരം വാക്സിനുകള്‍ എടുക്കുന്നത് അനുവദനീയമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week