23.1 C
Kottayam
Tuesday, October 15, 2024

സ്ത്രീകൾ പുകവലിക്കുന്നതും മദ്യപിക്കുന്നതും ശാക്തീകരണം കാണിക്കാന്‍; പരാമർശവുമായി ഷേവിം​ഗ് റേസർ കമ്പനി സ്ഥാപകൻ

Must read

മുംബൈ:ഷേവിം​ഗ് റേസർ കമ്പനി സ്ഥാപകനായ ശാന്തനു ദേശ്പാണ്ഡേ പങ്കുവച്ച ഒരു റീലാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് കാരണമായിത്തീരുന്നത്. മദ്യപാനവും പുകവലിയും ആരോ​ഗ്യത്തിന് ഹാനികരമാണ്. അതിപ്പോൾ സ്ത്രീ ഉപയോ​ഗിച്ചാലും ശരി പുരുഷൻ ഉപയോ​ഗിച്ചാലും ശരി. എന്നാൽ, മിക്കവാറും മദ്യപാനവും പുകവലിയുമുള്ള സ്ത്രീകളെയാണ് ആളുകൾ വിമർശിക്കാറുള്ളത്. അതുപോലെ ഒരു പ്രസ്താവനയാണ് ദേശ്പാണ്ഡെയും നടത്തിയത്. 

സ്ത്രീകൾ പുകവലിക്കുന്നതാണ് തന്നെ ഏറെ ഞെട്ടിക്കുന്നത് എന്നാണ് ദേശ്പാണ്ഡെ പറഞ്ഞത്. കാരണം സ്ത്രീകൾ കൂടുതൽ അമൂല്യമായതായി കണക്കാക്കപ്പെടുന്നവരാണ് എന്നും അവർ പുകവലിക്കുന്നത് ഇവിടെ അസന്തുലിതാവസ്ഥ ഉണ്ടാക്കും എന്നുമായിരുന്നു പ്രതികരണം. ശാക്തീകരിക്കപ്പെട്ടവരാണ് എന്ന് കാണിക്കുന്നതിനുള്ള ഒരു മാർഗമായി സ്ത്രീകൾ ധാരാളം മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. സ്ത്രീകൾ പുകവലിക്കരുതെന്ന് പറയാൻ ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ട്. സ്ത്രീകൾ കൂടുതൽ അമൂല്യമായവരായി കണക്കാക്കപ്പെടുന്നവരാണ് എന്നെല്ലാമാണ് ദേശ്പാണ്ഡെ പറഞ്ഞത്. 

പുരുഷന്മാർ ചെയ്യുന്നതെല്ലാം ഞാനും ചെയ്യും എന്ന് കരുതുന്നത് അവരെ സ്ത്രീത്വം കുറഞ്ഞവരാക്കി മാറ്റുന്നു എന്ന തരത്തിലായിരുന്നു ദേശ്പാണ്ഡെയുടെ പരാമർശം. “സ്ത്രീകളുടെ ലൈംഗിക വിമോചനം അതിവേഗം ധാരാളം ലൈംഗിക പങ്കാളികളെ ഉണ്ടാക്കുന്നതിന് തുല്യമാകുന്നു” എന്നൊരു പരാമർശം കൂടി ഇയാൾ നടത്തിയിരുന്നു. 

എന്നാൽ, ഇതിനെ ചൊല്ലി വിമർശനം ഉയർന്നതോടെ ആ വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു. ദേശ്പാണ്ഡെ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, അവ്യക്തമായ ഒരു ഖേദപ്രകടനമാണ് ഇയാൾ നടത്തിയത് എന്നും ആരോപണമുണ്ട്. ഇതിന് മുമ്പും ദേശ്പാണ്ഡെ ഇത്തരത്തിൽ വിവാദമായ പരാമർശങ്ങൾ നടത്തിയിരുന്നു. 

കഴിഞ്ഞ മാസം, അദ്ദേഹം ബംഗളൂരുവിനെ കോട്ടയുമായി താരതമ്യപ്പെടുത്തിക്കൊണ്ട് ഒരു പരാമർശം നടത്തിയതും വിവാദമായിരുന്നു. അതിൻ്റെ തൊഴിൽ സംസ്കാരം കൂടുതൽ സംസാരവും കുറഞ്ഞ ജോലിയുമാണെന്നായിരുന്നു പരാമർശം. കൂടാതെ 2022 -ൽ, ഫ്രഷർമാരോട് അഞ്ച് വർഷത്തേക്ക് ദിവസം 18 മണിക്കൂർ ജോലി ചെയ്യാൻ നിർദ്ദേശിച്ചതിനും ദേശ്പാണ്ഡെ വിമർശനം നേരിട്ടിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കും ; മുതിരപ്പുഴയാർ, പെരിയാർ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിര്‍ദ്ദേശം

ഇടുക്കി : ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു വിടുമെന്ന് ജില്ലാ കളക്ടർ. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമുകൾ തുറന്നു വിടാൻ തീരുമാനം എടുത്തിരിക്കുന്നത്. ഇടുക്കി ജില്ലാ...

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണം ; സിപിഎമ്മിനും അതേ അഭിപ്രായം തന്നെയാണെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം : ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ മുഖ്യമന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും അഭിപ്രായത്തിന് വിരുദ്ധമായ നിലപാടുമായി സിപിഎം. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ആവശ്യമാണെന്ന അഭിപ്രായം തന്നെയാണ് സിപിഎമ്മിനും ഉള്ളതെന്ന് സംസ്ഥാന സെക്രട്ടറി എം...

മണപ്പുറം ഫിനാൻസ് ജപ്തി ചെയ്ത വീട് സന്ധ്യയ്ക്ക് തിരികെ കിട്ടും ; പെരുവഴിയിലായ വീട്ടമ്മയ്ക്ക് കൈത്താങ്ങായി യൂസഫലി ; മുഴുവൻ കടവും ഏറ്റെടുക്കും

കൊച്ചി : എറണാകുളം പറവൂരില്‍ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യയ്ക്ക് കൈത്താങ്ങായി യൂസഫലി. സന്ധ്യയുടെ മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് ലുലു ഗ്രൂപ്പ്‌ അറിയിച്ചു. മണപ്പുറം ഫിനാൻസിൽ നിന്നും സന്ധ്യയുടെ പേരിൽ...

ഇന്ത്യയ്ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ട്രൂഡോ, ഗൗരവമുള്ള ആരോപണങ്ങളെന്ന് കനേഡിയൻ പ്രതിപക്ഷനേതാവ്;ഇന്ത്യ – കാനഡ ബന്ധം വഷളാവുന്നു

ന്യൂഡൽഹി: നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ...

'എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന': ജാമ്യം കിട്ടിയതിന് പിന്നാലെ ബാല

കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ബാല കോടതിക്ക് മുന്നില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. "കോടതിയില്‍ എത്തുന്നതിന് മുന്‍പ്...

Popular this week