സഹോദരിയുടെ നഗ്നദൃശ്യം യുവതി കാമുകന് അയച്ച് കൊടുത്തു; പിന്നീട് സംഭവിച്ചത്
മുംബൈ: ഫോണില്‍ സഹോദരി കുളിക്കുന്ന ചിത്രം പകര്‍ത്തി കാമുകന് അയച്ചുകൊടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രങ്ങള്‍ ലഭിച്ച കാമുകന്‍ അത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തതോടെ സംഭവം പുറത്തറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് കാമുകന്‍ ഒളിവില്‍ പോയി.
മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണ് കാമുകന്‍ യുവതിയുടെ സഹോദരിയുടെ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടത്. നവരാത്രി ദിനത്തില്‍ യുവതിയുടെ കാമുകനും സഹോദരിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഒടുവില്‍ ഇത് തല്ലിലാണ് കലാശിച്ചത്. തര്‍ക്കത്തിനിടെ യുവതിയുടെ സഹോദരി കാമുകനെ പൊതുജനമധ്യത്തില്‍ വെച്ച് തല്ലി. ഈ സംഭവത്തോടുള്ള വൈരാഗ്യമാണ് യുവാവ് നഗ്ന ഫോട്ടോ പ്രചരിപ്പിക്കാന്‍ കാരണം.
വിവാഹം കഴിക്കണമെങ്കില്‍ സഹോദരിയുടെ നഗ്ന ചിത്രങ്ങള്‍ വേണമെന്ന് ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടു. സഹോദരി കുളിക്കുന്ന ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി യുവതി കാമുകന് അയച്ചുകൊടുക്കുകയായിരിന്നു. ചിത്രങ്ങള്‍ ലഭിച്ച യുവാവ് അത് യുവതിയുടെ കുടുംബത്തിലേക്കും മറ്റും അയച്ച് കൊടുത്തു. സംഭവം വഷളായതോടെ യുവതി പോലീസിനെ സമീപിച്ചത്.