KeralaNewsRECENT POSTS
വളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ഉടന്‍ പരിഗണിക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി: വാളയാറില്‍ സഹോദരങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉടന്‍ ഉത്തരവിടില്ലെന്ന് ഹൈക്കോടതി. ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ നല്‍കാം. വിധി പറഞ്ഞ കേസില്‍ എങ്ങനെ പുനരന്വേഷണം നടത്തുമെന്നും കോടതി ചോദിച്ചു. അതേസമയം, ഹൈക്കോടതി വിധി റദ്ദാക്കിയാല്‍ മാത്രമേ കേസ് അന്വേഷിക്കുകയുള്ളുവെന്ന് സിബിഐയും നിലപാടെടുത്തു.
വാളയാറില്‍ സഹോദരിമാര്‍ ആത്മഹത്യ ചെയ്ത കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് തൃശൂരിലെ മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുക്കുളമാണ് ഹര്‍ജി നല്‍കിയത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കണ്ടെത്തിയിട്ടും പോലീസ് വേണ്ട ഗൗരവത്തോടെ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News