30.6 C
Kottayam
Wednesday, May 15, 2024

പോലീസ് പറഞ്ഞത് പച്ചക്കള്ളം; അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് രമയ്ക്ക് വെടിയേറ്റത് ഭക്ഷണം കഴിക്കുന്നതിനിടെ

Must read

അട്ടപ്പാടി: അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടല്ലില്‍ കൊല്ലപ്പെട്ട രമക്ക് വെടിയേറ്റത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് അട്ടപ്പാടിയിലെ ഉള്‍വനത്തില്‍ വെടിവെപ്പ് നടന്നത്. മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതിനാല്‍ വനത്തില്‍ സുരക്ഷ സേന പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ വെടിവെയ്പ്പ് നടന്നത്.

ആദ്യം സുരക്ഷസേനയ്ക്ക നേരെ മാവോയിസ്റ്റ് നിറയൊഴിച്ചെന്നാണ് പോലീസ് ഉദ്യാഗസ്ഥര്‍ പറയുന്നത്. എന്നാല്‍ മാവോയിസ്റ്റ് നേതാക്കള്‍ക്ക് നേരെ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യക്തമാക്കുന്ന തെളുവുകളാണ് രമയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. രമയുടെ ആമാശയത്തില്‍ ഭക്ഷണാവശിഷ്ടം കണ്ടെത്തിയിരുന്നതായും ദഹിക്കാന്‍ വേണ്ട സമയത്തിന് മുമ്പേ വെടിയേറ്റിട്ടുണ്ടാകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രമയുടെ ശരീരത്തില്‍ അഞ്ച് വെടിയുണ്ടകള്‍ ഉണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മണിവാസകത്തിന്റെ രണ്ട് കാലുകളും ഒടിഞ്ഞ നിലയിലായിരുന്നു. വീഴ്ചയുടെ ലക്ഷണങ്ങള്‍ ശരീരത്തിലുണ്ടായിരുന്നില്ല. കാലുകള്‍ എങ്ങനെ ഒടിഞ്ഞു എന്ന കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലില്ല. മണിവാസകത്തിന് ഒഴികെ ബാക്കി മൂന്ന് പേര്‍ക്കും അധികവും വെടിയേറ്റത് ശരീരത്തിന്റെ പിന്‍ഭാഗത്തായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week