തിരുവനന്തപുരത്ത് അശ്ലീല വീഡിയോ കാട്ടിത്തരാമെന്ന് പ്രലോഭിപ്പിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; പിന്നില്‍ വന്‍ സെക്‌സ് റാക്കറ്റ്
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് ട്യൂഷന്‍ സെന്ററിനു മുന്നില്‍ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ബൈക്കില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കൈ തട്ടിമാറ്റി ഓടി രക്ഷപെടുകയായിരിന്നു. അശ്ലീല ചിത്രങ്ങളും വിഡീയോയും കാട്ടിത്തരാമെന്നായിരുന്നു പ്രലോഭിച്ചാണ് വിദ്യാര്‍ത്ഥിയെ വശീകരിക്കാന്‍ ശ്രമിച്ചത്. താല്‍പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരിന്നു. എന്നാല്‍ ബൈക്കിലിരുന്നയാളുടെ കൈ തട്ടിത്തെറിപ്പിച്ച് വിദ്യാര്‍ഥി വീട്ടിലേക്ക് ഓടുകയായിരുന്നു.
സ്‌കൂള്‍ പരിസരങ്ങളില്‍ ഇത്തരം റാക്കറ്റുകള്‍ വിലസുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. അശ്ലീല ചിത്രങ്ങളും വീഡിയോയും കാണിച്ച് കുട്ടികളെ പ്രലോഭിക്കാന്‍ ശ്രമിക്കുന്ന സംഘങ്ങള്‍ സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് വിവരം. പ്രായത്തിന്റെ കൗതുകത്താല്‍ ഇത്തരം വീഡിയോ കാണാന്‍ താല്‍പര്യം കാണിക്കുന്ന കുട്ടികളെ ക്രമേണ ലഹരികടത്തിനും മറ്റും ഉപയോഗിക്കും.