വയനാട്ടില്‍ യുവതിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു
മാനന്തവാടി: പുല്‍പ്പള്ളി ചേകാടിയില്‍ സ്വന്തം ഭാര്യയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഡിസംബര്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തുള്ള നെല്‍പ്പുരയില്‍ കാവല്‍ നില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് യുവതിയെ രാത്രിയില്‍ കൂട്ടികൊണ്ടുപോയി. തുടര്‍ന്ന് സുഹൃത്തിനേയും വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
സംഭവത്തിനുശേഷം യുവതി മാനസികമായി തകര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മക്കള്‍ കഴിഞ്ഞ 22-ന് യുവതിയുടെ പിതാവിനേയും ബന്ധുക്കളെയും വിവരം അറിയിച്ചു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇവരെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൗണ്‍സിലിങ്ങിന് ശേഷം യുവതി അടുത്ത ബന്ധുവിനോട് പീഡന വിവരം തുറന്നുപറയുകയായിരുന്നു.
തുടര്‍ന്നാണ് ഇവര്‍ പുല്‍ള്ളി സ്റ്റേഷനില്‍ പരാതി നല്‍കിയത്. പുല്‍പ്പള്ളി പോലീസ് ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ കൂട്ട ബലാത്സംഗത്തിന് കേസെടുത്തു. സംഭവത്തിനു ശേഷമേ ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.