KeralaNewsRECENT POSTS

കിരണ്‍ ബേദിയുടെ സൂര്യനും സെന്‍കുമാറിന്റെ കോണ്ടവും! വൈറല്‍ കുറിപ്പ്

തിരുവനന്തപുരം: സൂര്യന്‍ ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തുവെന്നുള്ള പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ കിരണ്‍ബേദിയുടെ പരാമര്‍ശത്തിന് ഏറെ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പ്രസ്താവനകളും ഈ സാഹചര്യത്തില്‍ താരതമ്യം ചെയ്യപ്പെടുന്നുണ്ട്. സിവില്‍ സര്‍വീസുകാര്‍ എങ്ങനെ ഇത്തരം മണ്ടത്തരങ്ങള്‍ പറയുന്നു എന്നാണ് പലരും ചോദിക്കുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാര്‍ നടത്തിയ പരിഹാസമാണ് ഇപ്പോള്‍ വൈറലാകുന്നത്.

സൂര്യന്‍ ഓം ചൊല്ലുന്നു എന്ന് കിരണ്‍ ബേദിയെ പോലൊരാള്‍ സമൂഹമാധ്യമത്തില്‍ എഴുതുമ്പോള്‍ അപമാനിതമാവുന്നത് ഇന്ത്യയെന്ന രാജ്യമാണ്. ഈ രാജ്യത്തെ ഏറ്റവും വലിയ മല്‍സരപരീക്ഷയില്‍ (UPSC ) വിജയിച്ച വ്യക്തിയുടെ നിലവാരം ഇതാണെങ്കില്‍ ബാക്കി ഇന്ത്യക്കാരന്‍ എന്തെന്നാവും മറ്റ് രാജ്യക്കാര്‍ ചിന്തിക്കുക ! മാഡം ബേദിയെപ്പോലുള്ളവരുടെ വാക്കുകേട്ട് സൂര്യന്‍ നാണം കൊണ്ട് ഇന്നാട്ടില്‍ വരാതാകുമോ എന്തോ…..! അറബി പഠിച്ചാലേ അമ്പത്തില്‍ ജോലി കിട്ടൂ എന്ന വ്യാജ പ്രചാരണവും നടത്തിയത് സെന്‍കുമാറാണ്. അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ പുലഭ്യവും. വാസ്തവത്തില്‍ സംഘിത്തരം ഒരു മനോരോഗമാണ്.- ജ്യോതികുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജ്യോതികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കിരണ്‍ ബേദിയുടെ സൂര്യനും സെന്‍കുമാറിന്റെ കോണ്ടവും !

കിരണ്‍ ബേദി ,ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ അഭിമാന വനിത, ടി.പി സെന്‍കുമാര്‍ നട്ടെല്ലുള്ള ഡിജിപി ……

ഇങ്ങനെയൊക്കെ കരുതിയ കാലത്തെയോര്‍ത്ത് തലയില്‍ കൈവയ്ക്കുകയാണ് എന്നെപ്പോലുള്ളവര്‍….

സൂര്യന്‍ ഓം ചൊല്ലുന്നു എന്ന് കിരണ്‍ ബേദിയെ പോലൊരാള്‍ സമൂഹമാധ്യമത്തില്‍ എഴുതുമ്‌ബോള്‍ അപമാനിതമാവുന്നത് ഇന്ത്യയെന്ന രാജ്യമാണ്.

ഈ രാജ്യത്തെ ഏറ്റവും വലിയ മല്‍സരപരീക്ഷയില്‍ (ഡജടഇ ) വിജയിച്ച വ്യക്തിയുടെ നിലവാരം ഇതാണെങ്കില്‍ ബാക്കി ഇന്ത്യക്കാരന്‍ എന്തെന്നാവും മറ്റ് രാജ്യക്കാര്‍ ചിന്തിക്കുക !

ഇവരൊക്കെ നേടിയ വിദ്യാഭ്യാസത്തിന് എന്തു ഗുണം !

വ്യാജവാര്‍ത്തകളുടെ കാലത്ത് അതിന്റെ പ്രചാരകനായി ഒരു മുന്‍ ഡിജിപി തന്നെയെത്തുന്നു.

ഖചഡ വിദ്യാര്‍ഥിനികള്‍ തലയില്‍ കെട്ടുന്ന കോണ്ടത്തിന്റെ കെട്ടുകഥ സൈബര്‍ പൊലീസിന്റെ കൂടി തലവനായിരുന്നയാളാണ് പടച്ചുവിടുന്നത്.

അറബി പഠിച്ചാലേ അമ്ബലത്തില്‍ ജോലി കിട്ടൂ എന്ന വ്യാജ പ്രചാരണവും നടത്തിയത് സെന്‍കുമാറാണ്.

അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ പുലഭ്യവും.

വാസ്തവത്തില്‍ സംഘിത്തരം ഒരു മനോരോഗമാണ്.

മനുഷ്യന്റെ വിദ്യാഭ്യാസവും വിവരവും വിവേചനബുദ്ധിയുമെല്ലാം അത് കാര്‍ന്നെടുക്കും.

അപ്പോള്‍ പിന്നെ സൂര്യന്‍ ഓം ഉച്ചരിക്കുന്നതായി കിരണ്‍ ബേദിക്ക് തോന്നും.

മനുഷ്യനെക്കാള്‍ വലുത് മതമാണെന്ന് ഗുരുവിന്റെ നാട്ടില്‍ സെന്‍കുമാറിനും തോന്നും.

മാഡം ബേദിയെപ്പോലുള്ളവരുടെ വാക്കുകേട്ട് സൂര്യന്‍ നാണം കൊണ്ട് ഇന്നാട്ടില്‍ വരാതാകുമോ എന്തോ…..!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker