‘പപ്പ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പപ്പയ്ക്ക് അറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസ നേര്‍ന്ന് മകള്‍ ശ്രീലക്ഷ്മി
മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ ഇന്ന് 69ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ അച്ഛന് പിറന്നാള്‍ ആശംസകളുമായി രംഗത്ത് വന്നിരിക്കുകയാണ് മകള്‍ ശ്രീലക്ഷ്മി. ‘പപ്പ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പപ്പയ്ക്ക് അറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പപ്പയ്ക്ക് പിറന്നാള്‍ ആശംസകള്‍’ എന്നാണ് ശ്രീലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
പ്രമുഖ നാടകാചാര്യനായിരുന്ന ജഗതി എന്‍കെ ആചാരിയുടെയും പൊന്നമ്മാളിന്റെയും മൂത്ത മകനായി 1951 ജനുവരി 5ന് തിരുവനന്തപുരം ജില്ലയിലെ ജഗതിയിലാണ് ജഗതി ശ്രീകുമാറിന്റെ ജനനം. മലയാളത്തില്‍ ഏകദേശം 1500ഓളം ചിത്രങ്ങളില്‍ ജഗതി ശ്രീകുമാര്‍ അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് ജഗതി കലാരംഗത്ത് എത്തിയത്.
2012ല്‍ ഒരു ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോകും വഴിയാണ് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിന് സാരമായി പരിക്കേറ്റത്. ഇപ്പോഴും അദ്ദേഹം പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ല. അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് സിനിമയില്‍ തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ഓരോ മലയാളികളും.
https://www.instagram.com/p/B67IM8CJYNZ/?utm_source=ig_web_copy_link