സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച പവന് 200 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് നേരിയ വില വര്‍ധന രേഖപ്പെടുത്തിയത്.

37,440 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 4,680 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.