ആലപ്പുഴ: വാഹനപരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍. കരുനാഗപ്പള്ളി കോഴിവിള സ്വദേശി ഷാനവാസ്(37)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി മാരാരിക്കുളത്ത് എംസാന്‍ഡുമായെത്തിയ ലോറി മോട്ടോര്‍ വാഹനവകുപ്പ് തടഞ്ഞിരുന്നു. ലോറി നിര്‍ത്തിയ ശേഷം ഷാനവാസും സഹായിയും ഇറങ്ങി ഓടി രക്ഷപെട്ടു.
ഇതിനു പിന്നാലെ സഹായി പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഷാനവാസിനെ കണ്ടെത്താനായിരുന്നില്ല. പിന്നീട് ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ കളിത്തട്ടിന് സമീപം ഷാനവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഓടുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മാരാരിക്കുളം പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News