24 C
Kottayam
Thursday, June 4, 2026

പ്രണയപ്പക! ഇടുക്കിയില്‍ പ്രണയാഭ്യത്ഥന നിരസിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ ഞരമ്പ് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമം

Must read

തൊടുപുഴ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കൈ ഞരമ്പ് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഇടുക്കി തോപ്രാംകുടി സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് ബേക്കിലെത്തിയ രണ്ടുപേര്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചത്. കൈത്തണ്ടയില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ പ്രേമാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ഒരു സംഘം അക്രമികള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നുണ്ടായിരുന്നു. വീട്ടിലെ ഫോണില്‍ വിളിച്ച് നിരന്തരം അസഭ്യം പറയുകയും മൂന്ന് ബൈക്കുകളിലെത്തിയ അഞ്ച് പേര്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ഇതാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്.

ഒറ്റയ്ക്ക് ട്യൂഷന് പോകുമ്പോള്‍ ബൈക്കിലെത്തിയ സംഘം പെണ്‍കുട്ടിയെ ആക്രമിക്കുക ആയിരുന്നു. വെള്ളിയാഴ്ച രാവിലെ 11നാണ് സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേര്‍ തടഞ്ഞുനിര്‍ത്തി ബ്ലേഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ വീട്ടില്‍ കയറി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൈമുറിഞ്ഞ പെണ്‍കുട്ടി അലറിക്കരഞ്ഞുകൊണ്ട് സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ആ സമയംകൊണ്ട് അക്രമികള്‍ രക്ഷപ്പെട്ടു. നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ അക്രമികളെ കണ്ടെത്താന്‍ കരിമണല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി അക്രമികളെ വ്യക്തമായി കണ്ടിട്ടുണ്ട്. ഒരുവട്ടംകൂടി കണ്ടാല്‍ തിരിച്ചറിയുമെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തോപ്രാംകുടി, മുരിക്കാശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരാണ് ആക്രമണത്തിന്റെ പിന്നിലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week