സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ അറസ്റ്റില്‍
മുംബൈ: സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് സിനിമ പ്രൊഡക്ഷന്‍ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ബോളിവുഡ് പ്രൊഡക്ഷന്‍ മാനേജരായ രാജേഷ് കുമാര്‍ ലാലാണ് പോലീസ് പിടിയിലായത്. മുംബൈയിലെ സുബുര്‍ബന്‍ ജുഹു പ്രദേശത്ത് ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പിടിയിലായത്. വെള്ളിയാഴ്ചയാണ് ഹോട്ടലില്‍ പോലീസ് സംഘം റെയ്ഡ് നടത്തിയത്. റെയ്ഡിലാണ് രാജേഷ് കുമാര്‍ ലാലിനെ അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ രണ്ട് ഉസ്ബക്കിസ്താന്‍ സ്വദേശികളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു.
നേരത്തെ ഡിസംബര്‍ 23ന് ഇതേ ഹോട്ടലില്‍ നിന്നും പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നിന്നും മൂന്ന് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തിയിരുന്നു. രാജേഷ് കുമാര്‍ ലാലിന്റെ സഹായത്തോടെ ഒരു ഉസ്ബക്കിസ്താന്‍ യുവതി ഹോട്ടല്‍ കേന്ദ്രീകിരച്ച് പെണ്‍വാണിഭം നടത്തുന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. സെറീന എന്ന ഉസ്ബക്കിസ്താന്‍ യുവതിയാണ് സംഘത്തിന്റെ നേതാവ് എന്നും പോലീസിന് വിവരം ലഭിച്ചു. ാര്‍ ഹോട്ടലുകളിലെ വിദേശികള്‍ക്കായി സ്ത്രീകളെ എത്തിച്ച് കൊടുക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഒരു ഇടപാടിന് 80000 രൂപയാണ് ഇവര്‍ കൈപ്പറ്റിയിരുന്നത്.