33.9 C
Kottayam
Sunday, April 28, 2024

ഭര്‍ത്താവിന്റെ സ്‌നേഹം പരിധി വിടുന്നു, വഴക്കുണ്ടാക്കുന്നില്ല; വിവാഹ മോചനം തേടി യുവതി കോടതിയില്‍

Must read

ഫുലൈജ: വിവാഹമോചനം എന്നത് ഇപ്പോള്‍ അത്ര പുതുമയുള്ള കാര്യമൊന്നുമില്ല. രണ്ട് പേര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വിവാഹ മോചനം തന്നെയാണ് ഭൂരിപക്ഷവും തെരഞ്ഞെടുക്കുന്നതും. മാനസികമായ അടുപ്പക്കുറവ്, ലൈംഗിക പ്രശ്‌നങ്ങള്‍, സാമ്പത്തിക ബാധ്യത, കുടുംബ പ്രശ്‌നങ്ങള്‍, വൈവാഹിക ബലാത്സംഗം, ഗാര്‍ഹിക പീഡനം, സ്ത്രീധനം, വിവാഹേതരബന്ധം, ലഹരി ഉപയോഗം, സംശയരോഗം, വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള അമിതമായ കടന്നുകയറ്റം തുടങ്ങിയവയാണ് മിക്ക വിവാഹ മോചനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍.

അമേരിക്കയില്‍ ആദ്യ വിവാഹങ്ങളുടെ 40% മുതല്‍ 50% വരെയും രണ്ടാം വിവാഹങ്ങളുടെ 60%-ഉം വിവാഹമോചനത്തില്‍ അവസാനിക്കുന്നു എന്നാണ് കണക്കുകകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടനില്‍ വിവാഹത്തിനു 15 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന വിവാഹമോചനം1970-ല്‍ 22% ആയിരുന്നത് 1995-ല്‍ 33% ആയി വര്‍ദ്ധിക്കുകയുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു യുവതി നല്‍കിയ വിവാഹമോചന ഹര്‍ജിയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിവാഹ മോചനത്തിലേക്ക് യുവതിയെ നയിച്ച കാര്യങ്ങളാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. സംഭവം നടന്നത് യുഎഇയിലെ ഫുജൈറ ശരീഅ കോടതിയിലാണ്. ഭര്‍ത്താവിന് തന്നോട് സ്‌നേഹം കൂടിപ്പോയെന്നും തന്നോട് വഴക്കിടുന്നില്ലെന്നുമാണ് വിവാഹമോചനത്തിനായി യുവതി പറയുന്ന കാരണങ്ങള്‍.

ഭര്‍ത്താവിന്റെ സ്‌നേഹം പരിധിക്ക് അപ്പുറമാകുന്നു. ആവശ്യപ്പെടാതെ പോലും വീട് വൃത്തിയാക്കാന്‍ തന്നെ സഹായിക്കുന്നു. വീട്ടു ജോലികളില്‍ ഭര്‍ത്താവ് സഹായിക്കുന്നു. ഒരിക്കല്‍ പോലും വഴക്കുണ്ടാക്കുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു. ദാമ്പത്യ ജീവിതം തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഭര്‍ത്താവിന്റെ ക്ഷമ കാരണം ഇതുവരെ ഒരു തര്‍ക്കമോ പ്രശ്‌നമോ ഉണ്ടായിട്ടില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു.

വഴക്കുണ്ടാക്കുന്ന ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ്. അല്‍പ്പം പോലും ക്രൂരത കാണിക്കാത്ത ഭര്‍ത്താവ് കാരണം തന്റെ ജീവിതം നരകതുല്ല്യമായെന്നും യുവതി വിവാഹമോചന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഒരു വാക്കു തര്‍ക്കമോ വാഗ്വാദമോ ഉണ്ടാകണമെന്നാണ് തന്നെ ആഗ്രഹം എന്ന് യുവതി പറഞ്ഞു. എന്നാല്‍ ശാന്തശീലനായ നല്ല ഭര്‍ത്താവാകണമെന്നാണ് തന്നെ ആഗ്രമെന്നാണ് ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞത്.

പലരും ഭാര്യയുടെ ചിലകാര്യങ്ങള്‍ എതിര്‍ക്കണമെന്നും വിഷമിപ്പിക്കണമെന്നും ഉപദേശിച്ചിരുന്നു. എന്നാല്‍ ഞാന്‍ അത് ചെയ്തില്ല. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഭര്‍ത്താവ് കോടതിയില്‍ വ്യക്തമാക്കി. ഒരു വര്‍ഷം കൊണ്ട് ദാമ്പത്യ ബന്ധത്തെ വിലയിരുത്തുന്നത് ശരിയല്ലെന്നും പിഴവുകളില്‍ നിന്നാണ് എല്ലാവരും പഠിക്കുന്നത്. അതുകൊണ്ട് തന്നെ ഭാര്യയോട് വിവഹ മോചന ഹര്‍ജി പിന്‍വലിക്കാന്‍ കോടതി ആവശ്യപ്പെടണമെന്നും ഭര്‍ത്താവ് കോടതിയില്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week