ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് 24കാരിയെ കൂട്ടബലാത്സംഗം ചെയ്തു

റാഞ്ചി: ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് 24കാരിയായ ആദിവാസി യുവതിയെ ഗ്രാമത്തലവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജാര്‍ഖണ്ഡിലെ ദുംക ജില്ലിയിലാണ് സംഭവം. ഗ്രാമത്തലവന്‍ ദുര്‍ഗ ദെഹ്രി, സോനു ദെഹ്രി, ദേവേന്ദ്ര ദെഹ്രി എന്നിവരാണ് പ്രതികള്‍. കൂട്ടബലാത്സംഗത്തിനിരയായ യുവതിയും പ്രതികളും ഒരേ ഗോത്ര സമുദായത്തില്‍പ്പെട്ടവരാണ്. ഫെബ്രുവരി 17നാണ് സംഭവം.

ആഴ്ച ചന്തയില്‍ പോയി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. വഴിയില്‍വെച്ച് മൂന്ന് പ്രതികളും ചേര്‍ന്ന് തടഞ്ഞുവെച്ച ശേഷം തന്നെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഈ സമയത്ത് ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ടതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. വൈകുന്നേരത്തോടെ അന്വേഷണം സംഘം പ്രതികളെ പിടികൂടി. കോടതി റിമാന്റ് ചെയ്ത പ്രതികളെ ദുംക ജയിലില്‍ അടച്ചാതായും പൊലീസ് പറയുന്നു.യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയതായും രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് പൊട്ടിയ വളകള്‍ കണ്ടെത്തിയ വളകളും യുവതിയുടെ വസ്ത്രങ്ങളും ഫോറന്‍സിക് പരിശോധനക്ക് അയച്ചതായി പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News