കമ്പത്തും അരുംകൊലയുടെ ഞെട്ടിയ്ക്കുന്ന കഥ,യുവാവിന്റെ മരണത്തില്‍ പ്രതികള്‍ അമ്മയും സഹോദരനും

മക്കളോടുള്ള ക്രൂരതകള്‍ക്ക് പ്രായമോ ദേശഭേദങ്ങളോ തടസമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.കണ്ണൂരില്‍ ഒന്നരവയസുകാരനെ അമ്മ കടലിലെറിഞ്ഞു കൊന്നപ്പോള്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കമ്പത്ത് അമ്മ മകനെ വെട്ടിനുറുക്കുകയായിരുന്നു.കമ്പത്ത് അമ്മയ്‌ക്കൊപ്പം സഹോദരങ്ങളും കൊലയില്‍ പങ്കാളിയായി.

കൊല്ലപ്പെട്ട വിഘ്‌നേശ്വരന്റെ അമ്മ സെല്‍വി,ഇളയ സഹോദരന്‍ ജയഭാരത് എന്നിവരാണ് കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായത്.കൊലയ്ക്കുശേഷം തലയും കൈകാലുകളും മെഷീന്‍ വാളുപയോഗിച്ച് അറുത്തുമാറ്റി.ഉടല്‍ കനാലിലും തലലയും കൈകാലുകളും വീടിന് സമീപത്തുള്ള കിണറ്റിലുമാണ് തള്ളിയത്

.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്ന കനാലില്‍ നിന്നും ഞായറാഴ്ച രാത്രിയാണ് തലയും കൈകാലുകളുമില്ലാത്ത മൃതദേഹം ലഭിച്ചത്. കനാലില്‍ മീന്‍പിടുത്തം നടത്തിയതൊഴിലാളികള്‍ ബൈക്കിലെത്തിയ സ്ത്രീയും യുവാവും കനാലിലേക്ക് ചാക്കുകള്‍ തള്ളുന്നത് കണ്ടു.ചാക്കില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ പൂജയ്ക്ക് ശേഷം ബാക്കി വന്ന സാമഗ്രികളാണെന്ന് പറഞ്ഞു.

സ്ത്രീയുടെയും യുവാവിന്റെയും പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ തൊഴിലാളികള്‍ ചാക്കുകെട്ട് അഴിച്ചു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് വിഘ്‌നേഷ് ആണെന്ന് കണ്ടെത്തുകയായിരുന്നു.പ്രതികളെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്.

കൊലപാതകം ആസൂത്രണം ചെയ്തത് ദൃശ്യം സിനിമയുടെ തമിഴ് റീമേക്കായ പാപനാശം കണ്ടിട്ടാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കി.കൃത്യതയ്ക്കായി ചിത്രം പലതവണകണ്ടു.തല,കൈകള്‍,കാലുകള്‍ എന്നിവ അറുത്തെടുത്ത ശേഷം ആന്തരികാവയവം നീക്കം ചെയ്തു.വെള്ളത്തില്‍ ഉപേക്ഷിയ്ക്കുമ്പോള്‍ മൃതദേഹം പൊന്തിവാരാതിരിയ്ക്കാനാണ് ഇങ്ങനെ ചെയ്തത്.സിനിമയ്‌ക്കൊപ്പം കൊലപാതകം പിഴവുകൂടാതെ നടത്തുന്നതിനും മൃതദേഹം ഉപേക്ഷിയ്ക്കുന്നതിനുമായി സഹോദരന്‍ വിജയ് ഭാരത് യൂ ട്യൂബിലും തെരച്ചില്‍ നടത്തിയതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News