ഒരു ബന്ധത്തിലും കുറ്റബോധം തോന്നിയിട്ടില്ല,ആ സമയത്ത് ഞാനത് ആസ്വദിച്ചിട്ടുണ്ട്, വെളിപ്പെടുത്തലുമായി വീണാ നന്ദകുമാര്‍

ആസിഫ് അലി ചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ ശ്രദ്ധ നേടിയ താരമാണ് വീണ നന്ദകുമാര്‍.പ്രണയമടക്കമുള്ള ജീവിതത്തിലെ അനുഭവങ്ങള്‍ തുറന്നുപരറയുന്നതിനും മലയാള സിനിമയിലെ തുടക്കകാരിയായ വീണയ്ക്ക് മടിയില്ല.തനിയ്ക്ക് പലരുമായും പ്രണയമുണ്ടായിരുന്നുവെന്നും സൗന്ദര്യമില്ലെന്ന പേരില്‍ തന്നെ ഒഴിവാക്കിയ ആളേക്കുറിച്ചും വീണ തുറന്നടിച്ചിരുന്നു.

ഇപ്പോളിതാ തനിയ്ക്ക് നിരവധി പ്രണയങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വീണയുടെ വെളിപ്പെടുത്തല്‍.
”പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ. ജീവിതത്തില്‍ എനിക്ക് ചില പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ ബ്രേക് അപ്പുകളും. ഒരുപ്രണയത്തെക്കുറിച്ചും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. ആ സമയത്ത് അത് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ഒരു നല്ല പ്രണയിനിയാണ് ഞാനെന്ന് എന്റെ കാമുകന്മാരോട് ചോദിച്ചാല്‍ പറയും. നിലവില്‍ ഞാന്‍ എന്നെ പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. ചുറ്റുമുള്ള ആള്‍ക്കാരെയും ഇപ്പോള്‍ പ്രണയിക്കുന്നു.

ബ്രേക് അപ് ആയ പ്രണയങ്ങള്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങളും എനിക്ക് ഓരോ പാഠങ്ങള്‍തന്നെയാണ്. അതില്‍ എന്റെ കാമുകന്മാര്‍മുതല്‍ ഞാന്‍ പരിചയപ്പെട്ട ആളുകള്‍വരെ. എല്ലാം നല്ലതിനുവേണ്ടി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പിറകോട്ട് ചിന്തിക്കുമ്‌ബോള്‍ കാണുന്ന എല്ലാ കാര്യങ്ങളിലും ഞാന്‍ സന്തോഷവതിയാണ്.” സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News