തെലുങ്കാന: കൊവിഡ് ധനസഹായം വാങ്ങാന്‍ ക്യൂവില്‍ കാത്ത് നിന്ന 46കാരിയായ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു. തെലുങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. തെലുങ്കാന സര്‍ക്കാര്‍ നല്‍കുന്ന കൊവിഡ് ധനസഹായ തുകയായ 1,500 രൂപ വാങ്ങുവാനാണ് ഇവര്‍ ബാങ്കില്‍ എത്തിയത്.
ബാങ്കിന് മുന്നിലെ മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്ന ഇവര്‍ നിലത്തേക്ക് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ കാര്‍ഡ് കൈവശമുള്ള ഓരോ കുടുംബത്തിനും പച്ചക്കറികളും പലവ്യജ്ഞനങ്ങളും വാങ്ങുന്നതിന് വേണ്ടി 1,500 രൂപ സര്‍ക്കാര്‍ ധനസഹായമായി പ്രഖ്യാപിച്ചിരുന്നു.
ഇത് വാങ്ങുന്നതിന് വേണ്ടിയാണ് സ്ത്രീ എത്തിയത്. ഭക്ഷ്യ സുരക്ഷാ കാര്‍ഡ് ഉള്ള എല്ലാവര്‍ക്കും 12 കിലോ അരി നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News