KeralaNews

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു

മലപ്പുറം: എടപ്പാളില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു. ചേകന്നൂര്‍ സ്വദേശി അഹമ്മദ് കുട്ടി (84) ആണ് മരിച്ചത്.

അതേസമയം ഇയാളുടെ മരണം കൊവിഡ് മൂലമല്ലെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹം ദിവസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് സ്ഥിരീകരിച്ച കോട്ടയ്ക്കല്‍ സ്വദേശിയുമായി അടുത്ത് ഇടപഴകിയിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും അഹമ്മദ് കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

ആറുദിവസം മുന്‍പാണ് കോട്ടയ്ക്കല്‍ സ്വദേശിയുമായി അടുത്തിടപഴകിയത്. തുടര്‍ന്ന് ഇദ്ദേഹത്തോട് 14 ദിവസം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. അതിനിടെ നടത്തിയ ആദ്യ ഘട്ട പരിശോധനയിലാണ് ഫലം നെഗറ്റീവായത്. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് ഇന്ന് ഇദ്ദേഹത്തിന് മരണം സംഭവിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് രണ്ടാമത്തെ പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂ.

മലപ്പുറം കീഴാറ്റൂര്‍ സ്വദേശിയായ വീരാന്‍കുട്ടിയാണ് നേരത്തെ മരിച്ചത്. ഇദ്ദേഹത്തിന്‍ മരണം കൊവിഡ് മൂലമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിരുന്നു. വീരാന്‍ കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും പ്രായാധിക്യം മൂലമുളള പ്രശ്നങ്ങളും നേരിട്ടിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker