നോയിഡ: ടിക് ടോക്കില്‍ ലൈക്കുകള്‍ കുറഞ്ഞ വിഷമത്തില്‍ കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു. സലാര്‍പൂരിലുള്ള 18 വയസുകാരനാണ് ടിക് ടോക്ക് വീഡിയോകള്‍ക്ക് ലൈക്കുകള്‍ കിട്ടുന്നില്ലെന്ന് കാരണത്താല്‍ ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.
ടിക് ടോക്കില്‍ വളരെ സജീവമായിരുന്നു കൗമാരക്കാരന് ഈ ഇടയായി ലൈക്കുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദു:ഖത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങളും അയല്‍ക്കാരും പറഞ്ഞതായി രണ്‍വിജയ് സിങ് പറഞ്ഞു.
സംഭവം അറിഞ്ഞയുടന്‍ തന്നെ പോലീസ് സ്ഥലത്തെത്തിയെന്ന് എ.ഡി.സി.പി രണ്‍വിജയ് സിങ് പറഞ്ഞു. ഇന്ത്യയില്‍ വളരെ ജനപ്രീതി നേടിയ മൊബൈല്‍ ആപ്പാണ് ടിക് ടോക്. ചൈന നിര്‍മിതിയായ ആപ്പിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റ് ഇന്ത്യയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News